കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഉത്തരാഖണ്ഡ് നൈനിറ്റാളിലെ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസ് (എ.ആര്‍.ഐ.ഇ.എസ്.) ഹ്രസ്വകാല കംപ്യൂട്ടര്‍ സയന്‍സ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ്, ഡേറ്റാ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കും. കൂടാതെ, അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്, അറ്റ്‌മോസ്ഫറിക് സയന്‍സസ്, എന്‍ജിനിയറിങ് മേഖലകളിലെ സ്ഥാപനത്തിലെ ഗവേഷണ വികസന സൗകര്യങ്ങള്‍ മനസ്സിലാക്കാനും അവസരമുണ്ടാകും.
ബി.ഇ./ബി.ടെക്. കഴിഞ്ഞവര്‍, ഈ പ്രോഗ്രാമില്‍ ആറാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയവര്‍, എന്‍ജിനിയറിങ്/ടെക്‌നോളജി മാസ്റ്റേഴ്‌സ്/ഗവേഷണ പഠനം നടത്തുവര്‍, സയന്‍സ്/എന്‍ജിനിയറിങ് എം.എസ്‌സി./എം.ടെക്./എം.സി.എ. ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
ഫെബ്രുവരിയില്‍ തുടങ്ങുന്ന പ്രോഗ്രാമിന്റെ ദൈര്‍ഘ്യം, കുറഞ്ഞത് 20 ആഴ്ച, പരമാവധി ആറ്് മാസം ആയിരിക്കും. സ്‌റ്റൈപ്പന്‍ഡ് മാസം 5000 രൂപ (താമസസൗകര്യം നല്‍കിയാല്‍) അല്ലെങ്കില്‍ 10,000 രൂപ.
അപേക്ഷ ഡിസംബര്‍ 31-നകം www.aries.res.in വഴി നല്‍കണം. പഠിച്ചുകൊണ്ടിരിക്കുന്നവര്‍ വകുപ്പു മേധാവി/സ്ഥാപനമേധാവി തുടങ്ങിയവരുടെ എന്‍.ഒ.സി. നല്‍കണം.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ, ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി തിരഞ്ഞെടുക്കും. വിവരങ്ങള്‍ക്ക്: www.aries.res.in.
Content Highlights: Computer science internship opportunity in Aryabhatta research institute