ഒരു കമ്പനിയുടെ ഭരണപരമായ കാര്യങ്ങളില്‍ നിര്‍ണായകമായ ചുമതലകള്‍ നിര്‍വഹിക്കുന്ന ഒരു വ്യക്തിയാണ് കമ്പനി സെക്രട്ടറി. നിയമപരമായതും കാര്യനിര്‍വഹണപരമായതുമായ ഒരു കമ്പനിയുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയും കമ്പനിയുടെ ഭരണസമിതിയുടെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട വ്യക്തിയാണ് കമ്പനി സെക്രട്ടറി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ), ഫൗണ്ടേഷന്‍, എക്‌സിക്യുട്ടീവ്  തലങ്ങളിലുള്ള കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിസെക്രട്ടറിഷിപ്പ് ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ നാലു പേപ്പറുകളാണുള്ളത്. അപേക്ഷകര്‍ 10+2/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ക്കും താത്കാലികമായി അപേക്ഷിക്കാം. 2018 ജൂണില്‍ നടക്കുന്ന പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനും കോഴ്സിന് പ്രവേശനം നേടാനുമുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. രജിസ്ട്രേഷന്‍ ഫീസ് 4500 രൂപയാണ്.

ഏഴു പേപ്പറുകളുള്ള കമ്പനി സെക്രട്ടറിഷിപ്പ്, എക്‌സിക്യുട്ടീവ് പ്രോഗ്രാം പ്രവേശനത്തിന് ഫൈന്‍ ആര്‍ട്സ് ഒഴികെയുള്ള ഏതെങ്കിലുമൊരു വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. കമ്പനി സെക്രട്ടറി ഷിപ്പ് ഫൗണ്ടേഷന്‍ പ്രോഗ്രാം ജയിച്ചവരും അപേക്ഷിക്കാന്‍ അര്‍ഹരാണ്. ബിരുദ പ്രോഗ്രാമിന്റെ അന്തിമ പരീക്ഷയോ തത്തുല്യ പരീക്ഷയോ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം. 

എക്‌സിക്യുട്ടീവ് പ്രോഗ്രാം പ്രവേശനം/രജിസ്ട്രേഷന്‍ 2017 നവംബര്‍ 20-നകം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 2018 ജൂണിലെ പരീക്ഷ അഭിമുഖീകരിക്കാം. കമ്പനി സെക്രട്ടറിഷിപ്പ്, ഫൗണ്ടേഷന്‍ ജയിച്ചവര്‍ക്ക് 8,500 രൂപയും കൊമേഴ്സ് ബിരുദധാരികള്‍ക്ക് 9,000 രൂപയും, കൊമേഴ്സ് ഇതരവിഷയങ്ങളിലെ ബിരുദധാരികള്‍ക്ക് 10,000 രൂപയുമാണ് രജിസ്ട്രേഷന്‍ ഫീസ്. 


കൂടുതല്‍ വിവരങ്ങള്‍ക്ക്: www.icsi.edu