ദേശീയ നിയമ സര്‍വകലാശാലകളിലെ 2021 ലെ ബിരുദതലത്തിലെയും ബിരുദാനന്തരബിരുദതലത്തിലെയും നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) 2021 മേയ് ഒന്‍പത് ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ചുവരെ ഓഫ് ലൈന്‍ രീതിയില്‍ നടത്തുന്നതാണ്.

* ബിരുദതലത്തിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാമിലെ പ്രവേശനത്തിന് കുറഞ്ഞത് 45 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 40 ശതമാനം)/തത്തുല്യ ഗ്രേഡ് വാങ്ങി, 10+2 /തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

* പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിലെ ഒരു വര്‍ഷത്തെ എല്‍എല്‍.എം. പ്രോഗ്രാമിലെ പ്രവേശനത്തിന് 50 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 45 ശതമാനം)/തത്തുല്യ ഗ്രേഡോടെ, എല്‍എല്‍.ബി. ബിരുദം/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഓണ്‍ലൈന്‍ അപേക്ഷ www.consortiumofnlus.ac.in ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ നല്‍കാം. 2021 ഏപ്രില്‍/മേയ് മാസങ്ങളില്‍ യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും ബന്ധപ്പെട്ട വിഭാഗത്തില്‍ അപേക്ഷിക്കാം.

അപേക്ഷാ ഫീസ് 4000 രൂപ (പട്ടിക/ബി.പി.എല്‍. വിഭാഗക്കാര്‍ക്ക്, 3500 രൂപ). വിവരങ്ങള്‍ക്ക്: www.consortiumofnlus.ac.in

Content Highlights: Common Law Admission Test apply from January 1