സർവേ വകുപ്പ് നടത്തുന്ന ചെയിൻ സർവേ (ലോവർ) കോഴ്സിന് അപേക്ഷിക്കാം. മുന്നുമാസം വീതം ദൈർഘ്യമുള്ള നാല് ബാച്ചുകളിലായി തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കേന്ദ്രങ്ങളിലാണ് കോഴ്സ്.
എസ്.എസ്.എൽ.സി. പാസായ 35 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. പിന്നാക്ക സമുദായക്കാർക്ക് 38 വയസ്സും പട്ടികജാതി/വർഗക്കാർക്ക് 40 വയസ്സും ആണ് ഉയർന്ന പ്രായപരിധി. പ്രായം 2020 സെപ്റ്റംബർ ഒന്നുവെച്ചാണ് കണക്കാക്കുക.
അപേക്ഷാ ഫോറം www.dslr.kerala.gov.in-ൽ ലഭിക്കും. അപേക്ഷയോടൊപ്പം ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എൽ.സി. ബുക്കിന്റെ ശരിപ്പകർപ്പ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി പട്ടികവർഗക്കാർക്കുമാത്രം), ഗസറ്റഡ് ഉദ്യോഗസ്ഥനിൽ നിന്നും ആറ് മാസത്തിനകം ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ് (അസൽ), ജില്ല തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെയോ പഞ്ചായത്ത് പ്രസിഡന്റിന്റെയോ സർട്ടിഫിക്കറ്റ് (അസൽ) എന്നിവയുണ്ടാകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. കവറിനു പുറത്ത് 'സർവേ സ്കൂളിൽ ചേരുന്നതിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. വിലാസം: ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ്, വഴുതക്കാട്, തിരുവനന്തപുരം.
Content Highlights: Chain survey Course Apply till January 30