ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) പുതുച്ചേരി വിവിധ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 130 രൂപയാണ്. പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് 300 രൂപ. ഇന്റേണ്‍ഷിപ്പ് കാലയളവില്‍ പ്രതിമാസം 3713 രൂപ സ്‌റ്റൈപ്പന്‍ഡായി ലഭിക്കും. പ്രോഗ്രാമുകളും യോഗ്യതയും:

•എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍: പ്ലസ് ടു സയന്‍സ് അല്ലെങ്കില്‍ എം.എല്‍.ടി./നഴ്‌സിങ് വോക്കേഷണല്‍ സ്ട്രീം ജയം.

•ക്വാളിഫൈഡ് മോര്‍ച്ചറി അസിസ്റ്റന്റ്, ഫ്‌ലബറ്റോമി എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍: ബയോളജി വിഷയമായി പഠിച്ച് പ്ലസ്ടു സയന്‍സ് സ്ട്രീമില്‍ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, ക്വാളിഫൈഡ് മോര്‍ച്ചറി അസിസ്റ്റന്റ് പ്രോഗ്രാമുകളുടെ ദൈര്‍ഘ്യം 12 മാസമാണ്. തുടര്‍ന്ന്, ഒരുവര്‍ഷത്തെ ഓപ്ഷണല്‍ ഇന്റേണ്‍ഷിപ്പും ഉണ്ട്. ഫ്‌ലബറ്റോമി പ്രോഗ്രാം ആറുമാസത്തെ ട്രെയിനിങ്ങും ആറുമാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടെ 12 മാസമാണ്.

•എന്ററോസ്റ്റോമാള്‍ തെറാപ്പി പ്രോഗ്രാം പ്രവേശനത്തിന് ബി.എസ്‌സി. നഴ്‌സിങ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷത്തെ ക്ലിനിക്കല്‍ പരിചയം വേണം. കോഴ്‌സ് ദൈര്‍ഘ്യം മൂന്നുമാസം.

വിശദമായ വിജ്ഞാപനവും അപേക്ഷാമാതൃകയും jipmer.edu.in/whatsnewല്‍നിന്ന് ഡൗണ്‍ലോഡു ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ഡിസംബര്‍ 20ന് വൈകീട്ട് 4.30നകം അക്കാദമിക് ഡീനിന് ലഭിച്ചിരിക്കണം. ഡിസംബര്‍ 30ന് രാവിലെ 9.30ന് ജിപ്മര്‍ അക്കാദമിക് സെന്ററില്‍വെച്ച് നടത്തുന്ന വാക്ഇന്‍ കൗണ്‍സലിങ് വഴിയാണ് തിരഞ്ഞെടുപ്പ്. 9.30മുതല്‍ 10.30വരെയാണ് രജിസ്‌ട്രേഷന്‍ അവസരം. പങ്കെടുക്കുന്നവരില്‍നിന്ന്, യോഗ്യതാപരീക്ഷാ മാര്‍ക്ക് പരിഗണിച്ച് തിരഞ്ഞെടുപ്പ് നടത്തും.

Content Highlights: Certificate Programme In GIPMER