മാര്‍ക്കറ്റിങ് മേഖലയില്‍ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയുടെ ഉപയോഗം സമഗ്രമായി പരിചയപ്പെടുത്തുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് സ്ട്രാറ്റജി ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് ഇന്‍ഡോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) അപേക്ഷ ക്ഷണിച്ചു.

ഓണ്‍ലൈന്‍ കോഴ്‌സ് ദൈര്‍ഘ്യം 11 മാസം. മൂന്നുദിവസത്തെ ഓണ്‍ കാമ്പസ് ഓറിയന്റേഷന്‍ ഇടയ്ക്ക് ഉണ്ടാകും. ക്വിസ്, അസൈന്‍മെന്റ്, ടെസ്റ്റ്, പരീക്ഷ എന്നിവയിലൂടെ തുടര്‍മൂല്യനിര്‍ണയം ഉണ്ടാകും.

യോഗ്യത: ഡിപ്ലോമ (10+2+3)/ബിരുദം/പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം. ഒന്നിലെങ്കിലും 50 ശതമാനം മാര്‍ക്ക്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

അപേക്ഷ നവംബര്‍ 26നകം iimidr.ac.in/ വഴി നല്‍കാം 

Content Highlights: Certificate Program in Digital Marketing