ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി ഫാമിങ് ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ്. ഫൈന്‍ കൂടാതെ ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും. https://onlineadmission.ignou.ac.in/admission/ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495000930, 9400608493.

Content Highlights: Certificate in Poultry Farming Course