കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി.യാണ് യോഗ്യത. പ്രവേശനപരീക്ഷയുണ്ട്. 

പ്രായപരിധി: 18-40

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളില്‍ കഴിഞ്ഞ ആറുമാസം തുടര്‍ച്ചയായി ലൈബ്രേറിയനായി പ്രവര്‍ത്തിക്കുന്നവരും കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ വനിതാ വയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്‍മാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് 10 ശതമാനം വെയിറ്റേജ് ലഭിക്കും. 

സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ലൈബ്രേറിയന്‍മാര്‍ക്ക് സീറ്റ് സംവരണവും പ്രായപരിധിയില്‍ ഇളവുമുണ്ട്. അപേക്ഷാഫോമും പ്രോസ്‌പെക്റ്റസും www.kslc.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ 29-നകം ലഭിക്കണം. വിവരങ്ങള്‍ക്ക്: 0467 2208141.

Content Highlights: Certificate course in library and information science