യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ആറ്റമിക് എനര്‍ജി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക് സയന്‍സസ് (യു.എം.ഡി.എ.ഇ.സി.ഇ.ബി.എസ്.) സയന്‍സ് വിഷയങ്ങളിലെ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ബയോളജിക്കല്‍ സയന്‍സസ് സ്‌കൂളുകളിലാണ് ഗവേഷണാവസരം.

അപേക്ഷകര്‍ക്ക് സ്‌കൂള്‍ അനുസരിച്ച് ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി (ജനറല്‍, ഓര്‍ഗാനിക്, ഇനോര്‍ഗാനിക്, ഫിസിക്കല്‍, ബയോകെമിസ്ട്രി, മെറ്റീരിയല്‍ കെമിസ്ട്രി), ബോട്ടണി (ലൈഫ് സയന്‍സസ്, മൈക്രോബയോളജി, ബോട്ടണി, സുവോളജി, ബയോടെക്‌നോളജി, മോളിക്യുളാര്‍ ബയോളജി, ബയോകെമിസ്ട്രി) വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ/തുല്യ ഗ്രേഡോടെ മാസ്റ്റേഴ്‌സ് ബിരുദം (പട്ടിക/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 50 ശതമാനം) വേണം. വിദേശത്തുനിന്നുമുള്ള തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി 31.12.2020ന് 30 വയസ്സ്. സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവുകിട്ടും. അപേക്ഷാര്‍ഥിക്ക് യു.ജി.സി. സി.എസ്.ഐ.ആര്‍. നെറ്റ് (ജെ.ആര്‍.എഫ്. ഉള്‍പ്പെടെ)/എസ്.എല്‍.ഇ.ടി./ഗേറ്റ്/എന്‍.ബി.എച്ച്.എം./ജസ്റ്റ്/മുംബൈ സര്‍വകലാശാലയുടെ പി.ഇ.ടി./ടീച്ചേഴ്‌സ് ഫെലോഷിപ്പ് വേണം. ബന്ധപ്പെട്ട വിഷയത്തിലെ എം.ഫില്‍ ബിരുദമായാലും മതി.

അപേക്ഷാമാതൃക www.cbs.ac.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും രജിസ്ട്രാര്‍ക്ക് ഡിസംബര്‍ 14നകം ലഭിക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയോ ഇന്റര്‍വ്യൂവോ രണ്ടുമോ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് കാണുക.

Content Highlights: CEBS invites application for Science research, apply till december 14