തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ജൂലായ് 26-ന് ആരംഭിക്കുന്ന എം.എ. പഠനത്തിന് അപേക്ഷകൾ മേയ് 30 വരെ സ്വീകരിക്കും. ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയാണ് എം.എ. ബിരുദം നൽകുന്നത്. ഏതെങ്കിലുമൊരു വിഷയത്തിൽ അമ്പത് ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് യോഗ്യത. എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. അപേക്ഷകർക്ക് മാർക്ക് നിബന്ധനകൾ ബാധകമല്ല. പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

ഓഗസ്റ്റ് 2-ന് ആരംഭിക്കുന്ന പിഎച്ച്.ഡി. (സാമ്പത്തികശാസ്ത്രം) പഠനത്തിന് അപേക്ഷകൾ ജൂൺ അഞ്ചു വരെ സ്വീകരിക്കും. ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയാണ് ഗവേഷണ ബിരുദങ്ങൾ നൽകുന്നത്. ജനറൽ വിഭാഗത്തിനു കുറഞ്ഞത് 55 ശതമാനവും ഒ.ബി.സി. (എൻ.സി.എൽ.), എസ്.സി., എസ്.ടി., പി.ഡബ്ല്യു.ഡി. വിഭാഗക്കാർക്ക് കുറഞ്ഞത് 50 ശതമാനം മാർക്കോടുകൂടി ഏതെങ്കിലുമൊരു വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ ബിരുദം ആണ് യോഗ്യത. യു.ജി.സി. അംഗീകൃതമായ സർവകലാശാലകളിൽനിന്നുള്ള എം.ഫിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

രണ്ട് പ്രോഗ്രാമുകൾക്കും സി.ഡി.എസിന്റെ www.cds.edu എന്ന വെബ്സൈറ്റിൽ ലഭ്യമായ ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റിൽനിന്ന് ലഭിക്കും. ഫോൺ: 0471-2774253/54.

Content Highlights: CDS invites application for M.A, Ph.D.