കേംബ്രിജിലോ ഒക്‌സ്ഫഡിലോ ഇമ്മേഴ്‌സ് സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാമില്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സമ്മര്‍ സ്‌കൂള്‍ ഉപന്യാസ മത്സരത്തിലേക്ക് അപേക്ഷിക്കാം. 2022 ജൂലായ്  ഓഗസ്റ്റ് കാലയളവില്‍ നടത്തുന്ന സമ്മര്‍സ്‌കൂളില്‍ വ്യത്യസ്തങ്ങളായ മേഖലകളില്‍ അക്കാദമിക് മികവ് പ്രകടമാക്കാന്‍ 13 മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നു.

ഉപന്യാസ മത്സരത്തിലെ വിജയികള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പോടെ ഇമ്മേഴ്‌സ് സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനാകും. റണ്ണേഴ്‌സ്  അപ്പിന് 70 ശതമാനം സ്‌കോളര്‍ഷിപ്പാണ് അനുവദിക്കുക.

മത്സരം രണ്ടു വിഭാഗങ്ങളിലായി നടത്തും. 13-15 പ്രായപരിധിയിലുള്ളവര്‍ ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ്, ബിസിനസ് മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ലോ, ക്രിയേറ്റീവ് റൈറ്റിങ്, മെഡിസിന്‍, ഇക്കണോമിക്‌സ് എന്നീ മേഖലകളിലൊന്നില്‍ ഓരോ വിഷയത്തിനും നേരെ നല്‍കിയിട്ടുള്ള നിശ്ചിത ചോദ്യങ്ങള്‍ അടിസ്ഥാനമാക്കി ഉപന്യാസം രചിക്കണം. 16-18 പ്രായപരിധിയിലെ വിദ്യാര്‍ഥികള്‍ക്ക്, 1315 വിഭാഗത്തിലെ മേഖലകള്‍ കൂടാതെ, ബയോളജി, കെമിസ്ട്രി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഫീമെയില്‍ ഫ്യൂച്ചര്‍ ലീഡേഴ്‌സ്, ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, ഫിലോസഫി, ഫിസിക്‌സ്, സൈക്കോളജി തുടങ്ങിയ മേഖലകളും ഉപന്യാസ രചനയ്ക്ക് ലഭ്യമാണ്. ഇവയിലൊന്നില്‍, നിശ്ചിത ചോദ്യം അടിസ്ഥാനമാക്കി ഉപന്യാസ രചന നടത്തണം. എന്‍ട്രി ഫോം https://www.immerse.education/essaycompetition/ ല്‍ ലഭ്യമാണ്.

അവസാന തീയതി: സെപ്റ്റംബര്‍ ഒന്ന്. തിരഞ്ഞെടുക്കപ്പെടുന്നവരെ ആ വിവരം ഒക്ടോബര്‍ ഒന്നിനകം അറിയിക്കും.

Content Highlights: Cambridge Oxford summer school essay competition for students