എം.എ. മ്യൂസിക് റാങ്ക്ലിസ്റ്റ്

സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ആര്‍ട്‌സില്‍ എം.എ. മ്യൂസിക് പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ പഠനവകുപ്പില്‍നിന്നുള്ള നിര്‍ദേശാനുസരണം നാലിനു മുമ്പായി പ്രവേശനം നേടണം. ക്ലാസുകള്‍ ആറിനു തുടങ്ങും. ഫോണ്‍ 0494 2407016, 7017

എം.എസ്സി ഫുഡ്‌സയന്‍സ് റാങ്ക്ലിസ്റ്റ്

സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ്സി. ഫുഡ്‌സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രണ്ടിന് രാവിലെ 10 മണിക്കാണ് പ്രവേശനം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407345.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാംസെമസ്റ്റര്‍ ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ഫിലിം പ്രൊഡക്ഷന്‍, ഗ്രാഫിക് ഡിസൈന്‍ ആന്‍ഡ് ആനിമേഷന്‍ നവംബര്‍ 2020 പരീക്ഷകളും സര്‍വകലാശാലാ പഠനവിഭാഗത്തിലെ എം.എസ്സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും 13-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്നാംസെമസ്റ്റര്‍ എം.എസ്സി റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം വര്‍ഷ ബി.എസ്സി. മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 10 വരെയും 170 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാംസെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2020 പരീക്ഷയുടെയും എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ്സി. റേഡിയേഷന്‍ ഫിസിക്‌സ് സീറ്റൊഴിവ്

സര്‍വകലാശാലാ ഫിസിക്‌സ് പഠനവിഭാഗത്തില്‍ എസ്.സി., എസ്.ടി., ഇ.ടി.ബി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ വകുപ്പു മേധാവിയുടെ phyhod@uoc.ac.in എന്ന ഇ -മെയിലില്‍ അപേക്ഷയുടെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റ്, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവസഹിതം ഉടന്‍ അപേക്ഷിക്കുക.

എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

സര്‍വകലാശാലാ കമ്പ്യൂട്ടര്‍സയന്‍സ് പഠനവകുപ്പില്‍ എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രസ്തുത വിഭാഗക്കാര്‍ മൂന്നിന് രാവിലെ 11 മണിക്ക് രേഖകള്‍സഹിതം പഠനവകുപ്പില്‍ ഹാജരാകണം.

Content Highlights: Calicut University Latest Notifications