2021-22 അധ്യയനവർഷം യു.ജി.സി. അംഗീകാരം കിട്ടിയ പതിമൂന്ന് ബിരുദ കോഴ്‌സുകളിലേക്കും പതിനൊന്ന് പി.ജി. കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ബി.എ. അഫ്‌സൽ ഉലമ, അറബിക്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സംസ്‌കൃതം, സോഷ്യോളജി, ബി.കോം., ബി.ബി.എ. എന്നീ ബിരുദ കോഴ്സുകളിലേക്കും എം.എ. അറബിക്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സംസ്‌കൃതം, സോഷ്യോളജി., എം.കോം. എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

നവംബർ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷൻ ലിങ്ക് www.sdeuoc.ac.in-ൽ. ഓൺലൈൻ അപേക്ഷിച്ച് അഞ്ചുദിവസത്തിനകം പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ ഡയറക്ടർ, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ. 673635 എന്ന വിലാസത്തിലോ എത്തിക്കണം. ഫോൺ: 0494 2407356, 2400288, 2660600. . മറ്റുവിവരങ്ങൾക്ക് http://www.sdeuoc.ac.in/

Content Highlights:  Calicut University Distance Course