തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങിന്റെ അക്കാദമിക് വിങ്ങായ ഇലക്ട്രോണിക്‌സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ (ഇ.ആര്‍. ആന്‍ഡ് ഡി.സി.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) എം.ടെക്. കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

എ.പി.ജെ. അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാല അഫിലിയേറ്റ് ചെയ്ത കോഴ്‌സാണിത്. ഗേറ്റ് സ്‌കോറിന്റെയും യോഗ്യതാമാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

കോഴ്‌സുകള്‍: ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വി.എല്‍.സി.ഐ. ആന്‍ഡ് എംബഡഡ് സിസ്റ്റംസ് എം.ടെക്കും കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സൈബര്‍ ഫോറെന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എം.ടെക്കുമാണുള്ളത്. 18 സീറ്റ് വീതം.

യോഗ്യത: ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ബയോമെഡിക്കല്‍/ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത.

കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത.

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.erdciit.ac.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷാഫോം വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാഫോം പൂരിപ്പിച്ച് സോഫ്റ്റ്‌കോപ്പിയായിട്ടും ഹാര്‍ഡ് കോപ്പിയായിട്ടും അയക്കണം. 

500 രൂപയാണ് അപേക്ഷാ ഫീസ്. ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി ഫീസടയ്ക്കാം. വിശദവിവരങ്ങള്‍ പ്രോസ്‌പെക്ടസില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 31.

Content Highlights: C-DAC invites application for M.Tech, apply now