കൊല്‍ക്കത്ത ഐ.ഐ.എം., ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.), ഖരഗ്പുര്‍ ഐ.ഐ.ടി. എന്നിവ സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്‌സ് (പി.ജി.ഡി.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ക്ക് ബി.ഇ., ബി.ടെക്, എം.എസ്സി., എം.കോം. പോലെയുള്ള ഒരു യു.ജി./പി.ജി. ബിരുദം വേണം. 10+2+4 ബി.എസ്സി., ബി. കോം. + സി.എ. (ഇന്റര്‍+ഫൈനല്‍), 10+2+3 എന്‍ജിനിയറിങ് ഡിപ്ലോമ+ലാറ്ററല്‍ എന്‍ട്രി ബി.ഇ./ബി.ടെക്. (മൂന്നു വര്‍ഷം) തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കും അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രവേശനപരീക്ഷ മേയ് ഒമ്പതിന് നടത്തും. കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ https://www.iimcal.ac.in/programs/PGDBA വഴി ഏപ്രില്‍ 20 വരെ നല്‍കാം. അപേക്ഷാഫീസ് 2500 രൂപ. പട്ടികജാതി/വര്‍ഗ/ഭിന്നശേഷിക്കാര്‍ക്ക് 1250 രൂപ.

Content highlights:  Business Analytics PG Diploma; Entrance examination on May 9