ന്യൂഡല്‍ഹി ലോക് നായക് ഹോസ്പിറ്റലിന്റെ കീഴിലുള്ള അഹല്യാ ഭായ് കോളേജ് ഓഫ് നഴ്‌സിങ് ബി.എസ്സി. നഴ്‌സിങ് (ഓണേഴ്‌സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

പെണ്‍കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനം. 2021 ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയാകണം. ഉയര്‍ന്ന പ്രായപരിധി 30. പട്ടികവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവുണ്ട്. വാര്‍ഷിക ട്യൂഷന്‍ ഫീസ് 250 രൂപ.

യോഗ്യത: ഇംഗ്ലീഷ് (കോര്‍/ഇലക്ടീവ്), ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഓരോന്നും ജയിച്ച്, നാലിനുംകൂടി 50 ശതമാനം മാര്‍ക്കുവാങ്ങി സീനിയര്‍ സ്‌കൂള്‍പരീക്ഷ (പ്ലസ് ടു/തത്തുല്യം) ജയിച്ചിരിക്കണം. നീറ്റ് യു.ജി. 2021-ല്‍ യോഗ്യത നേടണം. അപേക്ഷകര്‍ മെഡിക്കലി ഫിറ്റ് ആകണം. അപേക്ഷ ംംം.മയരീിറൗമറാശശൈീി.ശി വഴി സെപ്റ്റംബര്‍ 30 വരെ നല്‍കാം. പ്രോസ്‌പെക്ടസ്/ബുള്ളറ്റിന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ഇവിടെ ലഭിക്കും.

നീറ്റ് യു.ജി. 2021 സ്‌കോര്‍ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. നീറ്റ് യു.ജി. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം അപേക്ഷകര്‍ തങ്ങളുടെ സ്‌കോര്‍ അപ്ലോഡ് ചെയ്യണം.