തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഭാഗമായ കേരള ബ്ലോക്ക്‌ചെയിന്‍ അക്കാദമി നടത്തുന്ന സൗജന്യ ബ്ലോക്ക്‌ചെയിന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു മാസത്തെ ബ്ലോക്ക്‌ചെയിന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം, എത്തേറിയം ബ്ലോക്ക്‌ചെയിന്‍ ഫണ്ടമെന്റല്‍ പ്രോഗ്രാം എന്നീ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നവംബര്‍ 1ന് ആരംഭിക്കും. ഉന്നതവിജയം നേടുന്നവര്‍ക്ക് തുടര്‍ന്നുള്ള കോഴ്‌സിലേക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. 30ന് മുന്‍പ് അപേക്ഷിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം  https://elearning.kba.ai

Content Highlights: Block chain course Education news