ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി നാലുതല എക്‌സിറ്റ് ഓപ്ഷനുള്ള നാലുവര്‍ഷ ബി.എ./ബി.എസ്‌സി. ഓണേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിന് ബാംഗ്‌ളൂര്‍ സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ക്രെഡിറ്റുകള്‍ ഉള്ളവര്‍ക്ക് ആദ്യവര്‍ഷം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ്, രണ്ടാംവര്‍ഷം കഴിഞ്ഞ് ഡിപ്ലോമ, മൂന്നാംവര്‍ഷം കഴിഞ്ഞ് ബി.എ./ബി.എസ്‌സി., നാലുവര്‍ഷം കഴിഞ്ഞ്, ബി.എ./ബി.എസ്‌സി. ഓണേഴ്‌സ് യോഗ്യത നേടി പുറത്തുവരാം.

ബി.എ. ഓണേഴ്‌സ്‌മേജര്‍/മൈനര്‍ വിഷയങ്ങള്‍: ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, ഹിസ്റ്ററി, വിഷ്വല്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ്, സോഷ്യോളജി ആന്‍ഡ് വിമണ്‍ സ്റ്റഡീസ്; ഓപ്പണ്‍ ഇലക്ടീവുകള്‍: സയന്‍സ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, ആര്‍ക്കിടെക്ചര്‍.

ബി.എസ്‌സി. ഓണേഴ്‌സ് മേജര്‍/ മൈനര്‍ വിഷയങ്ങള്‍: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, ബോട്ടണി, സൈക്കോളജി, ഇലക്‌ട്രോണിക് മീഡിയ, ഇലക്‌ട്രോണിക് സയന്‍സസ്; ഓപ്പണ്‍ ഇലക്ടീവുകള്‍  ആര്‍ട്‌സ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, ആര്‍ക്കിടെക്ചര്‍.

അപേക്ഷകര്‍ രണ്ടുവര്‍ഷ പി.യു.സി./തത്തുല്യ പരീക്ഷ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് (പട്ടിക/കാറ്റഗറി 1 വിഭാഗക്കാര്‍ക്ക് 45 ശതമാനം) വാങ്ങി ജയിച്ചിരിക്കണം.

യോഗ്യതാ പ്രോഗ്രാം, ആര്‍ട്‌സ്/സയന്‍സ്/കൊമേഴ്‌സ് ഓപ്ഷണല്‍ സ്ട്രീമില്‍ പഠിച്ചവര്‍ക്ക്, ബി.എ. ഓണേഴ്‌സ് പ്രോഗ്രാമിലേക്കും മാത്തമാറ്റിക്‌സും സയന്‍സ് വിഷയങ്ങളും ഓപ്ഷണലുകളായി പഠിച്ചവര്‍ക്ക് ബി.എസ്‌സി. ഓണേഴ്‌സിനും അപേക്ഷിക്കാം. അപേക്ഷ www.bangaloreuniverstiy.ac.in വഴി ഒക്ടോബര്‍ 28 വരെ നല്‍കാം. അപേക്ഷാ ഫീസ് 400 രൂപ (സംവരണ വിഭാഗക്കാര്‍ക്ക് 200 രൂപ). 100 രൂപ ലേറ്റ് ഫീസുകൂടി നല്‍കി നവംബര്‍ ഒന്നുവരെ അപേക്ഷിക്കാം.

അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, നിശ്ചിത രേഖകള്‍ സഹിതം രണ്ടിന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ക്ക് ലഭിച്ചിരിക്കണം.

Content Highlights: Banglore university Admissions 2021