വാരാണസി ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷകള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു.

അണ്ടര്‍ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (യു.ഇ.ടി.)

ബി.എ. (ഓണേഴ്‌സ്) ആര്‍ട്‌സ്, ബി.എ. (ഓണേഴ്‌സ്) സോഷ്യല്‍ സയന്‍സസ്, ബി.എസ്സി. (ഓണേഴ്‌സ്) മാത്തമാറ്റിക്‌സ് ഗ്രൂപ്പ്; ബി.എസ്സി. (ഓണേഴ്‌സ്) ബയോളജി ഗ്രൂപ്പ്; ബി.കോം. (ഓണേഴ്‌സ്), ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍, ബാച്ചിലര്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് (ഇന്‍സ്ട്രുമെന്റല്‍/ഡാന്‍സ്/വോക്കല്‍), ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്, ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, ബി.പി.എഡ്., ബി.എസ്സി. (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍, ബി.ടെക്. (ഫുഡ് ടെക്‌നോളജി/ഡെയറി ടെക്‌നോളജി), ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്., എല്‍എല്‍.ബി. (ഓണേഴ്‌സ്), ബി.എ. എല്‍എല്‍.ബി. (ഓണേഴ്‌സ്), ശാസ്ത്രി (ഓണേഴ്‌സ്).

പോസ്റ്റ്ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (പി.ഇ.ടി.)

എം.എ., എം.എസ്സി., എം.എ./എം.എസ്സി., മാസ്റ്റര്‍ ഓഫ് കൊമേഴ്‌സ്, എം.എസ്സി. ടെക്, മാസ്റ്റര്‍ ഓഫ് വൊക്കേഷന്‍, എം.സി.എ., എം.ബി. എ., എം.എല്‍.ഐ.എസ്സി.; എം.പി.എഡ്., മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്/കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജ്‌മെന്റ്/ഹെറിറ്റേജ് മാനേജ്‌മെന്റ്/പേഴ്‌സണല്‍ മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, എം.എഡ്., എം.എഡ്. (സ്‌പെഷ്യല്‍ എജ്യുക്കേഷന്‍), എം.പി. എ., എം.എഫ്.എ., എല്‍എല്‍.എം. (2/1 വര്‍ഷം), എം.എസ്സി. (അഗ്രിക്കള്‍ച്ചര്‍), എം.ടെക്, ആചാര്യ.

പ്രവേശന യോഗ്യത, പ്രവേശനപരീക്ഷാ ഘടന തുടങ്ങിയവ bhuet.nta.nic.in -ല്‍ ഉള്ള യു.ഇ.ടി./പി.ഇ.ടി. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ കിട്ടും. അപേക്ഷ സെപ്റ്റംബര്‍ ആറുവരെ ഓണ്‍ലൈനായി നല്‍കാം.

Content Highlights: Banaras Hindu University (BHU) Entrance Test - 2021