ൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ് ബി.എ. (ഓണേഴ്‌സ്) ഇക്കണോമിക്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ജയിച്ച് 12-ാം ക്ലാസ് പരീക്ഷ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. സംവരണവിഭാഗക്കാർക്ക് മാർക്കിളവ് ലഭിക്കും.

പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്സ് ഉൾപ്പെടെ ഏറ്റവും മികച്ച സ്കോറുള്ള നാലുവിഷയങ്ങളിലെ മൊത്തം മാർക്ക് പരിഗണിച്ചായിരിക്കും പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുക. വൊക്കേഷണൽ വിഷയങ്ങൾ ഇതിലേക്ക് പരിഗണിക്കില്ല.

അപേക്ഷ dtu.ac.in/ വഴി സെപ്റ്റംബർ 10 വരെ നൽകാം .

Content Highlights:  BA in Economics from Delhi Technological University