ന്ത്യന്‍ നേവി ബി.ടെക്. കാഡറ്റ് എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷിക്കാം. 35 ഒഴിവാണുള്ളത്. ഏഴിമല നാവിക അക്കാദമിയിലേക്കാണ് തിരഞ്ഞെടുപ്പ്. പെര്‍മനന്റ് കമ്മിഷനായിരിക്കും. എജ്യുക്കേഷന്‍, എക്‌സിക്യുട്ടീവ് ആന്‍ഡ് ടെക്‌നിക്കല്‍ ബ്രാഞ്ചിലേക്കാണ് അവസരം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. 2021 ജെ.ഇ.ഇ. മെയിന്‍ പരീക്ഷ എഴുതിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.

യോഗ്യത: സീനിയര്‍ സെക്കന്‍ഡറി പരീക്ഷ പാസാകണം. അല്ലെങ്കില്‍ തത്തുല്യം. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കുണ്ടാകണം. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും വേണം. പ്രായം: 2002 ജൂലായ് രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. രണ്ട് തീയതികളും ഉള്‍പ്പെടെ.

വിവരങ്ങള്‍ക്ക്: www.joinindiannavy.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 10.

Content Highlights: B.tec Cadet entry in naval academy