ബെംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസില്‍ (നിംഹാന്‍സ്) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

ബിരുദതല പ്രോഗ്രാമുകളും യോഗ്യതയും

  1. * ബി.എസ്സി. നഴ്‌സിങ്: പ്ലസ്ടു/തുല്യ പരീക്ഷ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ പഠിച്ച് 45 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം.
  2. * ബി.എസ്സി. റേഡിയോഗ്രഫി: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചിരിക്കണം. ഡയഗണോസ്റ്റിക് റേഡിയോഗ്രഫി ഒരു വൊക്കേഷണല്‍ വിഷയമായി പഠിച്ച് തൊഴിലധിഷ്ഠിത ഡിപ്ലോമ ജയിച്ചവര്‍ക്കും അപേക്ഷിക്കാം.
  3. * ബി.എസ്സി. അനസ്‌തേഷ്യാ ടെക്‌നോളജി: സയന്‍സ് ഗ്രൂപ്പ് പഠിച്ച് 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം.
  4. * ബി.എസ്സി. ക്ലിനിക്കല്‍ ന്യൂറോഫിസിയോളജി ടെക്‌നോളജി: ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച് മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം.

എല്ലാ കോഴ്‌സുകള്‍ക്കും പ്രായം 1.7.2021-ന് 17-25. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. കോഴ്‌സിനുശേഷം മാസം 12,000 രൂപ സ്‌റ്റൈപ്പെന്‍ഡോടെ ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉണ്ടാകും. ജൂലായ് 18-നാണ് പ്രവേശനപരീക്ഷ.

മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍: എം.എസ്സി.: ബയോസ്റ്റാറ്റിസ്റ്റിക്‌സ്, സൈക്യാട്രിക് നഴ്‌സിങ്, യോഗ തെറാപ്പി (മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്.

എം.ഫില്‍: ക്ലിനിക്കല്‍ സൈക്കോളജി, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്.

ചില പി.എച്ച്.ഡി. പ്രോഗ്രാമുകള്‍: ബയോഫിസിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ക്ലിനിക്കല്‍ സൈക്കോളജി, ഹ്യൂമണ്‍ ജനറ്റിക്‌സ്, മെന്റല്‍ ഹെല്‍ത്ത് എജ്യുക്കേഷന്‍, ന്യൂറോകെമിസ്ട്രി, ന്യൂറോളജി, ന്യൂറോമൈക്രോബയോളജി, ന്യൂറോപാത്തോളജി, ന്യൂറോവൈറോളജി, നഴ്‌സിങ്, സൈക്യാട്രി, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, സ്പീച്ച് പാത്തോളജി ആന്‍ഡ് ഓഡിയോളജി.

കൂടാതെ, സൂപ്പര്‍ സ്‌പെഷ്യാലിറ്റി, ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പൂര്‍ണവിവരങ്ങള്‍ https://nimhans.ac.in -ലെഅനൗണ്‍സ്‌മെന്റ്സ്

> അക്കാദമിക് > അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ വഴി ലഭിക്കുന്ന വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവയില്‍ ഉണ്ട്.

യു.ജി. അപേക്ഷ http://nimhansonline.in/ug01jan21/ വഴിയും പി.ജി. അപേക്ഷ http://nimhansonline.in/pg01feb21/ വഴിയും ഏപ്രില്‍ 25 വരെ നല്‍കാം.

Content Highlights: B.Sc., M.Sc., Ph.D. admissions in nimhans