നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ (നിഫ്റ്റ്) വിവിധ ക്യാമ്പസുകളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) ലെ വിവിധ സ്‌പെഷ്യലൈസേഷനുകളിലായി കൈത്തൊഴിലുകാര്‍ക്കും അവരുടെ മക്കള്‍ക്കും നീക്കിവെച്ചിട്ടുള്ള 25 സീറ്റുകളിലേക്ക് അപേക്ഷിക്കാം. കണ്ണൂരില്‍ രണ്ട് സീറ്റുണ്ട്.

പ്രായം: ഓഗസ്റ്റ് ഒന്നിന് 24 വയസ്സ് കവിയരുത്. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവുണ്ട്. പ്ലസ് ടു/തത്തുല്യ പരീക്ഷയോ, 3/4 വര്‍ഷ ഡിപ്ലോമയോ ജയിച്ചിരിക്കണം. സ്വന്തം പേരിലോ അച്ഛന്റെയോ അമ്മയുടെയോ പേരിലോ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയം ഹാന്‍ഡിക്രാഫ്റ്റ്/ഹാന്‍ഡ് ലൂംസ്‌ ഡവലപ്‌മെന്റ് കമ്മിഷണര്‍ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ ആര്‍ട്ടിസാന്‍ ഫോട്ടോ ഐ.ഡി. കാര്‍ഡ് വേണം. ന്യൂഡല്‍ഹി നിഫ്റ്റ് കാമ്പസില്‍ നടത്തുന്ന സ്റ്റുഡിയോ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.

പൂരിപ്പിച്ച അപേക്ഷയും രേഖകളും തപാല്‍ വഴി ന്യൂഡല്‍ഹി നിഫ്റ്റ് കേന്ദ്ര ഓഫീസില്‍ സെപ്റ്റംബര്‍ മൂന്നിനകം ലഭിക്കണം. വിവരങ്ങള്‍ക്ക്: nift.ac.in/artisan

Content Highlights: B.Des course for artisan and children of artisan in NIFT