ബിരുദതല ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്‌സുകളിലേക്ക്, ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അഖിലേന്ത്യാ അലോട്ട്‌മെന്റ് നടപടികള്‍ നവംബര്‍ 26ന് https://aaccc.gov.inല്‍ ആരംഭിക്കും. നീറ്റ് യു.ജി. 2020 റാങ്ക് അടിസ്ഥാനമാക്കി ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്., ബി.എച്ച്.എം.എസ്., എന്നീ പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റുകളാണ് ഇതില്‍ വരുന്നത്.
ഈ പ്രോഗ്രാമുകളുള്ള ഗവണ്‍മെന്റ്, ഗവണ്‍മെന്റ് എയ്ഡഡ് കോളേജുകളിലെ അഖിലേന്ത്യ ക്വാട്ട സീറ്റുകളിലേക്കും ദേശീയ സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, കല്പിത സര്‍വകലാശാലകള്‍ എന്നിവയിലെ സീറ്റുകളിലേക്കും https://aaccc.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് രജിസ്‌ട്രേഷന്‍ ഫീസ്, സെക്യൂരിറ്റി തുക എന്നിവ ഓണ്‍ലൈന്‍ ആയി അടച്ചശേഷം ചോയ്‌സ് ഫില്ലിങ്ങിന് 26 മുതല്‍ സൗകര്യം ലഭിക്കും.
ഡിസംബര്‍ ഒന്ന് വൈകീട്ട് അഞ്ചുവരെ രജിസ്‌ട്രേഷന്‍ നടത്താം. തുക അടയ്ക്കാന്‍ ഡിസംബര്‍ രണ്ട് ഉച്ചയ്ക്ക് 12 വരെ പറ്റും. ചോയ്‌സ് ഫില്ലിങ് ഡിസംബര്‍ രണ്ട് വൈകീട്ട് അഞ്ചുവരെ നടത്താം. ചോയ്‌സ് ലോക്കിങ് ഡിസംബര്‍ രണ്ട് 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ചെയ്യാം. ലോക്കു ചെയ്യുംവരെ ഒരിക്കല്‍ നല്‍കിയ ചോയ്‌സുകള്‍ എത്ര തവണ വേണമെങ്കിലും മാറ്റി ക്രമീകരിക്കാം. പരീക്ഷാര്‍ഥി ലോക്കുചെയ്തില്ലെങ്കില്‍ സിസ്റ്റം കട്ട് ഓഫ് സമയത്ത് ചോയ്‌സുകള്‍ ലോക്കുചെയ്യും.
ആദ്യ അലോട്ടുമെന്റ് ഡിസംബര്‍ നാലിന് പ്രഖ്യാപിക്കും. ഡിസംബര്‍ അഞ്ചുമുതല്‍ 12 വരെ പ്രവേശനം നേടാം. രണ്ടാംറൗണ്ട് നടപടികള്‍ ഡിസംബര്‍ 22ന് തുടങ്ങും.
വിവിധ നടപടികളുടെ സമയപരിധി: രജിസ്‌ട്രേഷന്‍ഡിസംബര്‍ 26ന് അഞ്ചുമണി. ഫീസ് അടയ്ക്കല്‍ 27ന് ഉച്ചയ്ക്ക് 12 മണി. ചോയ്‌സ് ഫില്ലിങ് ലോക്കിങ് 27ന് അഞ്ചുമണി. അലോട്ട്‌മെന്റ് ഡിസംബര്‍ 30. പ്രവേശനം 31 മുതല്‍ ജനുവരി 9 വരെ.
റൗണ്ട് മൂന്ന് (മോപ്അപ്) നടപടികള്‍ 2021 ജനുവരി 13ന് തുടങ്ങും. സമയപരിധി: രജിസ്‌ട്രേഷന്‍ജനുവരി 16ന് അഞ്ചുമണി. ഫീസ് അടയ്ക്കല്‍ 17ന് ഉച്ചയ്ക്ക് 12 മണി. ചോയ്‌സ് ഫില്ലിങ് ലോക്കിങ് 17ന് വൈകീട്ട് അഞ്ചുമണി. അലോട്ട്‌മെന്റ് ജനുവരി 20. പ്രവേശന സമയപരിധി ജനുവരി 21 മുതല്‍ 30 വരെ.
മൂന്നാംറൗണ്ടിനുശേഷം ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലെ ഒഴിവുകള്‍ സംസ്ഥാന കൗണ്‍സലിങ് അധികാരികള്‍ക്ക് ഫെബ്രുവരി ഒന്നിന് കൈമാറും. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍, ദേശീയ സ്ഥാപനങ്ങള്‍, കല്പിത സര്‍വകലാശാലകള്‍ എന്നിവയിലെ ഒറ്റപ്പെട്ട ഒഴിവുകള്‍ നികത്തുന്നതിലേക്ക് പരീക്ഷാര്‍ഥികളുടെ ലിസ്റ്റ് അടങ്ങുന്ന മെറിറ്റ് പട്ടിക സ്ഥാപനങ്ങള്‍ക്ക് കൗണ്‍സലിങ് അതോറിറ്റി ഇതേ തീയതിയില്‍ കൈമാറും. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും.
Content Highlights: AYUSH allotments starts from november 26, ayurveda, unani