കേരള പോലീസിലെ ഹവില്‍ദാര്‍ തസ്തികയിലേക്ക് കായിക താരങ്ങള്‍ക്ക് അപേക്ഷിക്കാം. 43 ഒഴിവുണ്ട്. നീന്തല്‍വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രവും ഹാന്‍ഡ്‌ബോള്‍, ഫുട്‌ബോള്‍ എന്നിവയില്‍ പുരുഷന്‍മാര്‍ക്ക് മാത്രവും അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, സൈക്ലിങ്, വോളിബോള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

ഒഴിവുകള്‍

അത്‌ലറ്റിക്‌സ് 19 ഒഴിവ്, ബാസ്‌കറ്റ്‌ബോള്‍ ഏഴ്, സ്വിമ്മിങ്‌ രണ്ട് (സ്ത്രീ), ഹാന്‍ഡ്‌ബോള്‍ ഒന്ന് (പുരുഷന്‍), സൈക്ലിങ്‌ നാല്, വോളിബോള്‍ നാല്, ഫുട്‌ബോള്‍ ആറ് (പുരുഷന്‍) എന്നിങ്ങനെയാണ് ഒഴിവുകള്‍. 2018 ജനുവരി ഒന്നിനുശേഷം നേടിയ കായിക യോഗ്യതകളാണ് പരിഗണിക്കുക. അംഗീകൃത സംസ്ഥാന മീറ്റിലെ വ്യക്തിഗത ഇനങ്ങളില്‍ ഒന്ന്/രണ്ട് സ്ഥാനം. സംസ്ഥാനത്തെ പ്രതിനിധാനംചെയ്യുന്നതിന് യോഗ്യത നേടിയവരാകണം. അംഗീകൃത സംസ്ഥാന മീറ്റിലെ ടീം ഇനങ്ങളില്‍ (4x100 റിലേ, 4x400 റിലേ) ഒന്നാംസ്ഥാനം. ഗെയിം ഇനങ്ങളില്‍ ഇന്റര്‍ സ്റ്റേറ്റ്, നാഷണല്‍ ചാമ്പ്യന്‍ഷിപ് മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തവരാകണം (യൂണിവേഴ്‌സിറ്റി/ജൂനിയര്‍/സീനിയര്‍). യൂത്ത് നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകള്‍.

യോഗ്യത

പ്ലസ്ടു വിജയം/തത്തുല്യം. പ്രായം 18 -26. അര്‍ഹതയുള്ളവര്‍ക്ക് വയസ്സിളവ് അനുവദിക്കും. ശാരീരികയോഗ്യത: പുരുഷന്‍ ഉയരം കുറഞ്ഞത് 168 സെന്റീമീറ്റര്‍., നെഞ്ചളവ് 81 സെന്റീമീറ്റര്‍, കുറഞ്ഞ വികാസം അഞ്ച് സെന്റീമീറ്റര്‍ സ്ത്രീ ഉയരം കുറഞ്ഞത് 157 സെന്റീമീറ്റര്‍ (അര്‍ഹതയുള്ളവര്‍ക്ക് ഇളവ് നല്‍കും). കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും: www.keralapolice.gov.in അവസാന തീയതി സെപ്റ്റംബര്‍ 10.

Content Highlights: Athletes can apply for the post of Havildar in Kerala Police