ഐ.ഐ.ടി മദ്രാസ് റോബര്‍ട്ട് ബോഷ് സെന്റര്‍ ഫോര്‍ ഡാറ്റ സയന്‍സും നാരായണന്‍ ഫാമിലി ഫൗണ്ടേഷനും സംയുക്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ് വിഭാഗത്തില്‍ ഫെലോഷിപ്പുകള്‍ നല്‍കുന്നു.

താത്പര്യമുള്ളവര്‍ക്ക് rbcdsai.iitm.ac.in. എന്ന് ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.

ഇപ്പോള്‍ പി.എച്ച്.ഡി ചെയ്യുന്നവര്‍ക്കോ, കപ്യൂട്ടര്‍ സയന്‍സ് , കപ്യൂട്ടേഷനല്‍ ആന്‍ഡ് ഡാറ്റാ സയന്‍സസ് , ബയോമെഡിക്കല്‍ സയന്‍സസ്, മാനേജ്‌മെന്റ്, ഫിനാന്‍സ്, മറ്റ് എഞ്ചിനീയറങ്ങ് വിഭാഗത്തില്‍ ഗവേഷണം നടത്തിയവര്‍ക്കും അപേക്ഷിക്കാം.

15 മുതല്‍ 18 ലക്ഷം രൂപ വരെ ഒരു വര്‍ഷം വേതനം ലഭിക്കും. മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം. മൂന്ന് കൊല്ലത്തേക്കാണ് കാലാവധി. നാരായണന്‍ ഫാമിലി ഫൗണ്ടേഷനാണ് ഇതിനാവശ്യമുള്ള ഫണ്ട് നല്‍കുന്നത്.

Content Highlights: Artificial Intelligence  fellowship in IIT Madras