ഭോപാലിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (എസ്.പി.എ.) വിവിധ സ്പെഷ്യലൈസേഷനുകളിൽ നടത്തുന്ന ആർക്കിടെക്ചർ, പ്ലാനിങ്, ഡിസൈൻ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ ഡയറക്ട് പ്രവേശനത്തിന് അപേക്ഷിക്കാം.

മാസ്റ്റർ ഓഫ് ആർക്കിടെക്ചർ-കൺസർവേഷൻ, ലാൻഡ്സ്കാപ്, അർബൻ ഡിസൈൻ; മാസ്റ്റർ ഓഫ് കൺസർവേഷൻ, മാസ്റ്റർ ഓഫ് ലാൻഡ്സ്കാപ് ഡിസൈൻ, മാസ്റ്റർ ഓഫ് പ്ലാനിങ് - അർബൻ ആൻഡ് റീജണൽ പ്ലാനിങ്, എൻവയോൺമെന്റൽ പ്ലാനിങ്, ട്രാൻസ്പോർട്ട് പ്ലാനിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്; മാസ്റ്റർ ഓഫ് ഡിസൈൻ എന്നിവയാണ് ലഭ്യമായ പ്രോഗ്രാമുകൾ.

ബി.ആർക്, ബി.പ്ലാൻ., ബി.ഇ./ബി.ടെക്. (സിവിൽ, എൻവയോൺമെന്റൽ എൻജിനിയറിങ്) ബി.എസ്സി. + എം.എസ്സി. (ഹോർട്ടിക്കൾച്ചർ/ അഗ്രിക്കൾച്ചർ/ഫോറസ്ട്രി/ഇക്കോളജി/ ബോട്ടണി/സുവോളജി/ജിയോളജി/ ജിയോമോർഫോളജി), എം.എ. (ഹിസ്റ്ററി/കൾച്ചറൽ സ്റ്റഡീസ്/ഹെറിറ്റേജ് സ്റ്റഡീസ്/ആന്ത്രോപ്പോളജി/സോഷ്യോളജി), എം.എ./എം.എസ്സി. (മ്യൂസിയോളജി/ ആർക്കിയോളജി/ജ്യോഗ്രഫി/ ഇക്കണോമിക്സ്/സോഷ്യോളജി), പി.ജി. ഡിപ്ലോമ (രണ്ടുവർഷം) (ആർക്കിയോളജി/മ്യൂസിയോളജി/കൺസർവേഷൻ), അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ലോ (ജനറൽ/ ഹെറിറ്റേജ് ലോ/എൻവയോൺമെന്റൽ ലോ സ്പെഷ്യലൈസേഷൻ), എം.എസ്സി. (എൻവയോൺമെന്റൽ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഓപ്പറേഷൻസ് റിസർച്ച്/ ഇക്കണോമട്രിക്സ്), ബാച്ചിലർ ഓഫ് ഡിസൈൻ/ജി.ഡി.പി.ഡി., ബി.ഇ./ ബി.ടെക്.; ബാച്ചിലർ/മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് എന്നീ യോഗ്യതാബിരുദങ്ങളുടെ അടിസ്ഥാനത്തിൽ, വിവിധ പ്രോഗ്രാമുകളിൽ അപേക്ഷിക്കാം.

അപേക്ഷ http://spabhopal.ac.in/admission2021.aspx വഴി ഏപ്രിൽ 20-ന് വൈകീട്ട് 5.30 വരെ നൽകാം.

Content Highlights: Architecture PG application invited