വിദേശത്ത് മുന്‍നിര ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന, മികവുതെളിയിച്ച ഇന്ത്യന്‍ ഗവേഷകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും ഗവേഷകര്‍ക്ക് ഇന്ത്യയിലെ മുന്‍നിര ഗവേഷണ-വികസന സ്ഥാപനങ്ങളില്‍ മികച്ച ആനുകൂല്യങ്ങളോടെ ഗവേഷണം നടത്താനും പിഎച്ച്.ഡി./എം.ഡി. ബിരുദധാരികള്‍ക്ക് അവസരം ഒരുക്കുന്ന രാമലിംഗസ്വാമി റീ-എന്‍ട്രി ഫെലോഷിപ്പിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. 

കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വകുപ്പിന്റേതാണ് പദ്ധതി.  ലൈഫ് സയന്‍സസ്, ബയോടെക്‌നോളജി, ബയോ എന്‍ജിനിയറിങ്, ഹെല്‍ത്ത് കെയര്‍, അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, അനുബന്ധ മേഖലകള്‍ എന്നിവയില്‍ ഗവേഷണം ആകാം.

അഞ്ചുവര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. പ്രതിമാസ വേതനം ഒരുലക്ഷം രൂപ. റിസര്‍ച്ച്/കണ്ടിന്‍ജന്‍സി ഗ്രാന്റ്, ആദ്യ രണ്ടുവര്‍ഷത്തേക്ക് 10 ലക്ഷം രൂപ, മൂന്നും നാലും വര്‍ഷത്തേക്ക് ഏഴരലക്ഷം രൂപ, അഞ്ചാം വര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപ. മറ്റ് ആനുകൂല്യങ്ങളുമുണ്ട്.  വിവരങ്ങള്‍ http://dbtindia.gov.in -ല്‍ ലഭിക്കും (What's new > Advertisement ലിങ്കുകള്‍ വഴി).

Content Highlights: Apply now for Ramalingaswami Re-entry Fellowship