കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി (ഐ.എൻ.എസ്.ടി.) നാനോ സയൻസ്, നാനോ ടെക്നോളജി മേഖലകളിലെ ഗവേഷണത്തിന് അപേക്ഷിക്കാം. 

ഓഗസ്റ്റിൽ ആരംഭിക്കുന്ന സെഷനിൽ പ്രവേശനം നേടുന്നവർക്ക് സ്ഥാപനത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഫെലോഷിപ്പ് ലഭിക്കും. 

യോഗ്യത

കെമിസ്ട്രി, ഫിസിക്സ്, മെറ്റീരിയൽ സയൻസസ്, ലൈഫ് സയൻസസ്, എന്നിവയിൽ എം. എസ്‌സി., എം.ഫാം., എം.ടെക്. (ബേസിക്, അപ്ലൈഡ് സയൻസസ്, എൻജിനിയറിങ്, അനുബന്ധ മേഖലകളിൽ) ഉള്ളവർക്ക് അപേക്ഷിക്കാം. ഗേറ്റ്, സി. എസ്.ഐ.ആർ. അല്ലെങ്കിൽ യു.ജി.സി. നെറ്റ്, ജസ്റ്റ്, ജെ.ജി. ഇ.ഇ.ബി.ഐ.എൽ.എസ്. (ടി. ഐ.എഫ്.ആർ./എൻ.സി.ബി. എസ്.), ഐ.സി.എം.ആർ.- ജെ.ആർ.എഫ്., ഡി.ബി.ടി.- ജെ.ആർ.എഫ്., ഡി.എസ്.ടി.- ഇൻസ്പയർ, ജി. പാറ്റ് എന്നിവയിലൊരു യോഗ്യതാ പരീക്ഷ ജയിച്ചിരിക്കണം. 

സിനോപ്സിസ് നൽകണം

പ്രവേശന വിജ്ഞാപനവും അപേക്ഷാഫോമും http://inst.ac.in/careers ലിങ്കിൽനിന്ന്‌ ഡൗൺലോഡു ചെയ്തെടുക്കാം. അപേക്ഷാഫീസ്, 590 രൂപ. പട്ടിക/ഭിന്നശേഷിക്കാർക്ക് 295 രൂപയും. 
തുകയ്ക്ക് ഡി.ഡി. എടുക്കണം. പൂരിപ്പിച്ച അപേക്ഷയുടെ സോഫ്റ്റ് കോപ്പി, apply@inst.ac.in ലേക്ക് അഡ്വാൻസ് കോപ്പിയായി മെയിൽ ചെയ്യണം. ഒപ്പം വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്ക് വഴി ഓൺലൈനായി സിനോപ്സിസും നൽകണം.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഏപ്രിൽ 10-നകം, ‘ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്‌നോളജി, ഹാബിറ്റാറ്റ് സെന്റർ, ഫേസ്- 10, സെക്ടർ- 64, മൊഹാലി, പഞ്ചാബ്- 160062 എന്ന വിലാസത്തിൽ ലഭിക്കണം.

Content Highlights: Apply now for PhD at Institute of nano science