ബാച്ചിലര്‍ ഓഫ് നഴ്സിങ്ങിനും മാസ്റ്റര്‍ ഓഫ് നഴ്സിങ്ങിനും 250 രൂപ വാര്‍ഷിക ഫീസില്‍ പഠിക്കാന്‍ അവസരമൊരുക്കുന്ന ന്യൂഡല്‍ഹിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ രാജ്കുമാരി അമൃത് കൗര്‍ കോളേജ് ഓഫ് നഴ്സിങ് (ലജ്പത് നഗര്‍ IV, മൂല്‍ചന്ദ് മെട്രോ സ്റ്റേഷനു സമീപം, ന്യൂ ഡല്‍ഹി 110024) പ്രവേശനത്തിന് അപേക്ഷിക്കാം.
വനിതകള്‍ക്കുമാത്രമാണ് പ്രവേശനം. നാലുവര്‍ഷ ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ് പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഓരോന്നും പ്രത്യേകം ജയിച്ച്, നാലിനുംകൂടി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങി പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2019 ഒക്ടോബര്‍ ഒന്നിന് 17 വയസ്സ്. പ്രവേശന പരീക്ഷ: ജൂണ്‍ 16-ന്
എം.എസ്‌സി. നഴ്സിങ് പ്രവേശനം തേടുന്നവര്‍ ബി.എസ്‌സി. നഴ്സിങിന് 55 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. അംഗീകൃത ആശുപത്രി/വിദ്യാഭ്യാസ സ്ഥാപനത്തിലോ, പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയിലോ ഒരുവര്‍ഷത്തെ നഴ്സിങ് പ്രവൃത്തിപരിചയവും വേണം. പോസ്റ്റ് ബേസിക് നഴ്സിങ് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. ഏതെങ്കിലും സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ വേണം. പ്രവേശന പരീക്ഷ: ഏപ്രില്‍ 28-ന്.
ബി.എസ്‌സി. നഴ്സിങ് അപേക്ഷ ഏപ്രില്‍ 18 വരെയും എം.എസ്‌സി. നഴ്സിങ് മാര്‍ച്ച് 22 വരെയും നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://rakcon.com
Content Highlights: Nursing bachelor and masters courses at Rajkumari Amrit Kaur College of Nursing, Delhi