IIIT Chittoorവ്യവസായ മേഖലയില്‍ രണ്ടു സെമസ്റ്റര്‍ പ്രവൃത്തിപരിചയ പ്രോജക്ട് ഉള്‍പ്പെടുന്ന എം.ടെക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ആന്‍ഡ് ആന്‍ഡ് മെഷീന്‍ ലേണിങ് പ്രോഗ്രാം പ്രവേശനത്തിന് ആന്ധ്രപ്രദേശ് ചിറ്റൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി) അപേക്ഷ ക്ഷണിച്ചു. 

രണ്ടു സെമസ്റ്ററിലെ കോഴ്‌സ് പഠനവും ഉള്‍പ്പെടുന്ന ഈ ദ്വിവത്സര പ്രോഗ്രാമിലേക്ക് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ബന്ധപ്പെട്ട/ തുല്യ ബി.ഇ/ ബി.ടെക് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 60 ശതമാനം മാര്‍ക്ക്/ 6.5 സി.ജി.പി.എ (പട്ടിക/ ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം/ 6.0) വേണം.

എഴുത്തുപരീക്ഷ, കോഡിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഗേറ്റ് യോഗ്യതയുള്ളവര്‍, സെന്‍ട്രലി ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് 8.0 സി.ജി.പി.എ. നേടി  ബിരുദമെടുത്തവര്‍ എന്നിവരെ എഴുത്തുപരീക്ഷയില്‍നിന്ന് ഒഴിവാക്കും. 

അപേക്ഷാ മാതൃക www.iiits.ac.in -ല്‍നിന്നും (അഡ്മിഷന്‍സ് > എം.ടെക്. ലിങ്കുകള്‍ വഴി) ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 500 രൂപ ഓണ്‍ലൈനായി അടയ്ക്കണം.  പൂരിപ്പിച്ച അപേക്ഷ രേഖകള്‍സഹിതം ഇ-മെയില്‍ വഴി ജൂലായ് 31 വൈകീട്ട് അഞ്ചിനകം mtech.admissions@iiits.in -ല്‍ കിട്ടണം. തപാലിലും അയക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Content Highlights: Apply now for MTech Artificial Intelligence and Machine Learning at IIIT Chittoor