തിരുച്ചിറപ്പള്ളിയിലെ ഭാരതിദാസൻ സർവകലാശാല പി.ജി., ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന ആറുവർഷത്തെ ഇന്റഗ്രേറ്റഡ് എം.ടെക്. പ്രോഗ്രാം ബയോടെക്നോളജി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ജിയോളജിക്കൽ ടെക്നോളജി ആൻഡ് ജിയോ ഇൻഫർമാറ്റിക്സ് എന്നീ ബ്രാഞ്ചുകളിൽ ലഭ്യമാണ്.

മാത്തമാറ്റിക്സും ഫിസിക്സും കെമിസ്ട്രിയും പഠിച്ചിരിക്കണം. ബയോടെക്നോളജിക്ക് ബയോളജിയും (ബോട്ടണി/സുവോളജി), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിന് കംപ്യൂട്ടർ സയൻസും ജിയോളജിക്കൽ ടെക്നോളജി ആൻഡ് ജിയോ ഇൻഫർമാറ്റിക്സിന് ബയോളജിയും കംപ്യൂട്ടർ സയൻസും പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കണം.

പ്ലസ് ടു കഴിഞ്ഞവർക്ക് അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എ., എം.എസ്സി. പ്രോഗ്രാമുകളുമുണ്ട്. ലഭ്യമായ വിഷയങ്ങൾ: എം.എ. ഹിസ്റ്ററി, സോഷ്യോളജി (ഏതു സ്ട്രീമും ആകാം), എം.എസ്സി. ബയോ ഇൻഫർമാറ്റിക്സ്, ജിയോളജി (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്/ ബയോളജി), ബയോമെഡിക്കൽ സയൻസ് (ബയോളജി വിഷയമായ സയൻസ് ഗ്രൂപ്പ്), ലൈഫ് സയൻസസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആൻഡ് സുവോളജി), ജ്യോഗ്രഫി (ഏതു സ്ട്രീമും ആകാം).

മറ്റു ബിരുദ പ്രോഗ്രാമുകൾ: ബി.വൊക്.-ഓട്ടോമൊബൈൽ ടെക്നോളജി, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ട്രബിൾ ഷൂട്ടിങ് ആൻഡ് മെയിന്റനൻസ് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എക്യുപ്മെന്റ്സ് ബി. സി.എ. (സ്പെഷ്യൽ ബാച്ചിലർ ഡിഗ്രി), സ്പീച്ച് ആൻഡ് ഹിയറിങ് ഇംപയർമെന്റ് വിദ്യാർഥികൾക്കുള്ള കംപ്യൂട്ടർ ആപ്ലിക്കേഷൻ ബാച്ചിലർ പ്രോഗ്രാം. മറ്റു പ്രോഗ്രാമുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബി.പി.എഡ്., എം.പി.എ. (ഫോക്ക്/ക്ലാസിക്കൽ ഡാൻസ്), എം.എഡ്., എം.എസ്.ഡബ്ല്യു., എം.എൽ.ഐ.എസ്സി., എം.സി.എ., എം.ബി.എ., എം.എ., എം.എസ്സി., എം.ടെക്,. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി. ഡിപ്ലോമ. വിശദാംശങ്ങൾ www.bdu.ac.in ൽ. അപേക്ഷ ഓൺലൈനായി ഓഗസ്റ്റ് 20-നകം നൽകണം

Content Highlights: Apply now for Integrated Courses at Bharathidasan University Thiruchirappalli