.സി.എം.ആർ. - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ ഹൈദരബാദ്, രണ്ടുവർഷത്തെ എം.എസ്സി. - അപ്ലൈഡ് ന്യൂട്രിഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ഒസ്മാനിയ സർവകലാശാലയുമായി ചേർന്നാണ് പ്രോഗ്രാം നടത്തുന്നത്.

ബി.എസ്സി. (നഴ്സിങ്), എം.ബി.ബി.എസ്., ന്യൂട്രിഷൻ, ഫുഡ് ആൻഡ് ന്യൂട്രിഷൻ, ഹോംസയൻസ് (ഫുഡ് ആൻഡ് ന്യൂട്രിഷൻ സ്പെഷ്യലൈസേഷൻ), ബയോകെമിസ്ട്രി, സുവോളജി, അപ്ലൈഡ് ന്യൂട്രിഷൻ ആൻഡ് പബ്ലിക് ഹെൽത്ത്, ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ്, ഫുഡ് സയൻസ്, ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് ബി.എസ്സി., എന്നിവയിലൊന്ന് 55 ശതമാനം മാർക്ക് (പട്ടികവിഭാഗക്കാർക്ക് 50 ശതമാനം) വാങ്ങി ജയിച്ചിരിക്കണം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ഓഗസ്റ്റ് ഒൻപതിന് നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ.

അപേക്ഷാ ഫോം, പ്രോസ്പക്ടസ് എന്നിവ www.nin.res.in ൽ നിന്നും ഡൗൺലോഡു ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷയും രേഖകളും ninacademic.appliednutrition@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ജൂലായ് 10 വൈകീട്ട് അഞ്ചിനകം ലഭിക്കണം.

Content Highlights: Applied nutrition MSc in National Institute of nutrition, ICMR