കേരളസര്‍ക്കാര്‍ ശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴിലെ സ്വയംഭരണ ഗവേഷണസ്ഥാപനമായ തിരുവനന്തപുരം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, വൈറല്‍ ഡയഗ്നോസിസ് ആന്‍ഡ് മോളിക്യുലാര്‍, വൈറോളജി മേഖലയിലെ വൊളന്ററി ട്രെയിനിഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

മൂന്നുമാസമാണ് പ്രോഗ്രാം ദൈര്‍ഘ്യം. മെഡിക്കല്‍/ഡെന്റല്‍/വെറ്ററിനറി ബിരുദധാരികള്‍/ബിരുദാനന്തര ബിരുദധാരികള്‍, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി മാസ്റ്റേഴ്‌സ് ഫസ്റ്റ് ക്ലാസ് ബിരുദക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: ബിരുദം നേടിയത് ഒരുവര്‍ഷത്തിനുള്ളില്‍ ആകണം. അപേക്ഷാഫോം www.iav.kerala.gov.in-ല്‍നിന്ന് ഡൗണ്‍ലോഡു ചെയ്‌തെടുക്കാം. പൂരിപ്പിച്ച അപേക്ഷ mail.iav@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. പ്രോഗ്രാം 15-ന് തുടങ്ങും.

Content Highlights: applications invited for  training in virology institute