യുനസ്‌കോ കാറ്റഗറി I ഗവേഷണ സ്ഥാപനമായ ഇറ്റലിയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സ് (ഐ.സി.ടി.പി.), 2022 ജനുവരിയില്‍ ആരംഭിക്കുന്ന പോസ്റ്റ് ഡോക്ടറല്‍ സ്ഥാനത്തേക്ക് മികച്ച ഗവേഷണ പശ്ചാത്തലമുള്ള യുവ ശാസ്ത്രജ്ഞര്‍ക്ക് അപേക്ഷിക്കാം.

ഹൈ പെര്‍ഫോമിങ് കംപ്യൂട്ടിങ്, ക്ലൗഡ് കംപ്യൂട്ടിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ (പ്രൈവറ്റ്, പബ്ലിക്, ഹൈബ്രിഡ്), ക്ലൗഡ് ഐഡന്റിറ്റി ആന്‍ഡ് അക്‌സസ് മാനേജ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന സ്ഥാപനത്തിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സെക്ഷനിലാണ് സ്ഥാനം.

സയന്റിഫിക് ക്ലൗഡ് കംപ്യൂട്ടിങ്, ശാസ്ത്രഗവേഷണത്തിന് ക്ലൗഡ് കംപ്യൂട്ടിങ് ടൂളുകള്‍, ആപ്ലിക്കേഷനുകള്‍, പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുടെ ഉപയോഗം തുടങ്ങിയവില്‍ കേന്ദ്രം പരിശീലനം നല്‍കും.

തുടക്കത്തില്‍ രണ്ടുവര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. പ്രതിമാസ ടേക്ക് ഹോം സാലറിയായി, സീനിയോറിറ്റിക്കനുസരിച്ച് 2100 മുതല്‍ 2700 വരെ യൂറോ (ഏകദേശം 1,79,000 രൂപയ്ക്കും 2,30,000 രൂപയ്ക്കും ഇടയ്ക്ക്) ലഭിക്കും. കൂടാതെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ വിഹിതം, കുടുംബാഗങ്ങള്‍ക്ക് വിശേഷാല്‍ അലവന്‍സ് എന്നിവയും ലഭിക്കും. അപേക്ഷ https://e-applications.ictp.it/applicant/login/IT22 എന്ന ലിങ്ക് വഴി നവംബര്‍ 19 വരെ നല്‍കാം.

Content Highlights: applications invited for post doctoral in international centre for theoretical physics