ത്തര്‍പ്രദേശ് ലഖ്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 2021-'22-ലെ നഴ്‌സിങ്, മെഡിക്കല്‍ ടെക്‌നോളജി കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

ബി.എസ്സി. നഴ്‌സിങ് (നാലുവര്‍ഷം) പ്രവേശനത്തിന് പ്ലസ്ടു/തത്തുല്യ കോഴ്‌സില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ പഠിച്ച് 50 ശതമാനം മാര്‍ക്ക് (സംവരണവിഭാഗക്കാര്‍ക്ക് 45 ശതമാനം) വാങ്ങി ജയിച്ചിരിക്കണം. 2021 ഡിസംബര്‍ 31-ന് 17-നും 24-നും ഇടയ്ക്കായിരിക്കണം പ്രായം. ഡിസംബര്‍ 26-ന് നടത്തുന്ന പ്രവേശനപരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, ജനറല്‍ നോളജ് എന്നിവയിലെ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും.

മെഡിക്കല്‍ ടെക്‌നോളജി മേഖലയിലെ ബി.എസ്സി./എം.എസ്സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനും അപേക്ഷിക്കാം.

എം.എസ്സി: മെഡിക്കല്‍ ബയോടെക്‌നോളജി (ഹേമറ്റോളജി), മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍), മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (മെഡിക്കല്‍ വൈറോളജി)

ബി.എസ്സി: ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, റനല്‍ ഡയാലിസിസ് ടെക്‌നോളജി, അനസ്‌തേഷ്യാ ടെക്‌നോളജി, ഇമേജിങ് ടെക്‌നോളജി (റേഡിയോ ഡയഗ്നോസിസ്), റേഡിയോതെറാപ്പി ടെക്‌നോളജി, റസ്പിരേറ്ററി കെയര്‍ ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ഹേമറ്റോളജി), പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി.

നഴ്‌സിങ്, മെഡിക്കല്‍ ടെക്‌നോളജി പ്രോഗ്രാമുകളിലെ വിശദമായ പ്രവേശനയോഗ്യത, പ്രവേശനപരീക്ഷാഘടന തുടങ്ങിയ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും www.sgpgi.ac.in സന്ദര്‍ശിക്കുക. അപേക്ഷ 12 വരെ നല്‍കാം.

Content Highlights: applications invited for nursing and medical technology courses