പുതുച്ചേരി സര്‍ക്കാരിനു കീഴിലെ സെന്‍ട്രലൈസ് അഡ്മിഷന്‍സ് കമ്മിറ്റി (സെന്‍ടാക്) 2021-ലെ നീറ്റ് യു.ജി. അടിസ്ഥാനമാക്കി നടത്തുന്ന വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഗവണ്‍മെന്റ്, സെല്‍ഫ് ഫിനാന്‍സിങ് മെഡിക്കല്‍, ഡെന്റല്‍, ആയുര്‍വേദ, വെറ്ററിനറി കോളേജുകളിലെ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ. എം.എസ്., ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്. പ്രോമുകളിലേക്കാണ് പ്രവേശനം.

ഗവണ്‍മെന്റ്, മൈനോറിറ്റി, ഓള്‍ ഇന്ത്യ (മാനേജ്‌മെന്റ്), എന്‍.ആര്‍.ഐ., സെല്‍ഫ് സപ്പോര്‍ട്ടിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് പ്രവേശനം നല്‍കുന്നത്. ഗവണ്‍മെന്റ് ക്വാട്ട സീറ്റുകളിലേക്ക് പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ താമസക്കാര്‍ക്കാണ് അര്‍ഹതയുള്ളത്. മൈനോറിറ്റി മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ മൈനോറിറ്റി സീറ്റുകളിലേക്കും ബന്ധപ്പെട്ട മൈനോറിറ്റി വിഭാഗത്തില്‍പ്പെടുന്ന പുതുച്ചേരി നിവാസികളെയാണ് പരിഗണിക്കുക.

സ്വകാര്യ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിലേക്ക് രാജ്യത്ത് എവിടെയുള്ളവര്‍ക്കും അപേക്ഷിക്കാം. ഈ സീറ്റുകള്‍ അഖിലേന്ത്യാ തലത്തില്‍ നികത്തും. എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് നീറ്റ് യു.ജി. 2021 സ്‌കോര്‍/റാങ്ക് വേണം. വിശദാംശങ്ങള്‍ അടങ്ങുന്ന പ്രോസ്‌പെക്ടസ് www.centacpuducherry.in -ല്‍ കിട്ടും. അപേക്ഷ ഈ വെബ്‌സൈറ്റ് വഴി നവംബര്‍ 22 വരെ നല്‍കാം. ഗവണ്‍മെന്റ് സീറ്റിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷാഫീസില്ല. മാനേജ്‌മെന്റ്/സെല്‍ഫ് സപ്പോര്‍ട്ടിങ് (ദേശീയ തല അപേക്ഷകര്‍) അപേക്ഷാഫീസ് 2000 രൂപയും എന്‍.ആര്‍.ഐ. അപേക്ഷാഫീസ് 5000 രൂപയുമാണ്.

Content Highlights: applications invited for NEET UG structured courses under puthucherry government