ണവോര്‍ജ വകുപ്പിന്റെ ഫണ്ടിങ്ങോടെ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഭുവനേശ്വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് ജനുവരിയില്‍ തുടങ്ങുന്ന ഡോക്ടറല്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്‌സ്, ന്യൂക്ലിയര്‍ ഫിസിക്‌സ്, ഹൈ എനര്‍ജി ഫിസിക്‌സ് എന്നീ മേഖലകളിലെയും ക്വാണ്ടം ഇന്‍ഫര്‍മേഷന്‍, ബയോളജിക്കല്‍ ഫിസിക്‌സ്, കോംപ്ലക്‌സ് സിസ്റ്റംസ്, നാനോ സയന്‍സ്, മെറ്റീരിയല്‍ സയന്‍സ് തുടങ്ങിയ ഇന്റര്‍ ഡിസിപ്ലിനറി മേഖലകളിലെയും തിയററ്റിക്കല്‍/എക്‌സ്‌പെരിമെന്റല്‍ മേഖലയിലാണ് ഗവേഷണം.

യോഗ്യത: ഫിസിക്‌സില്‍ 55 ശതമാനം മാര്‍ക്ക്/തത്തുല്യ സി.ജി.പി.എ.യോടെയുള്ള എം.എസ്സി.വേണം. പ്രവേശനത്തിനുമുമ്പ് യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ക്ക് സാധുവായ സി.എസ്.ഐ.ആര്‍. ജെ.ആര്‍.എഫ്./യു.ജി.സി.-ജെ.ആര്‍.എഫ്. ഫെലോഷിപ്പ് അല്ലെങ്കില്‍ സാധുവായ ഗേറ്റ് സ്‌കോര്‍ (റാങ്ക് 200 വരെ)/ജസ്റ്റ് 2021 റാങ്ക് 250 വരെ വേണം. അപേക്ഷ iopb.res.in വഴി ഡിസംബര്‍ അഞ്ചുവരെ നല്‍കാം. ഒരുവര്‍ഷത്തെ കോഴ്സ് വര്‍ക്ക് ഉണ്ടാകും. വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ കോഴ്‌സ് തുടങ്ങും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫെലോഷിപ്പ് (ആദ്യ രണ്ടുവര്‍ഷം പ്രതിമാസം 31,000 രൂപ നിരക്കിലും തുടര്‍ന്ന് 35,000 രൂപ നിരക്കിലും) പ്രതിവര്‍ഷ കണ്ടിന്‍ജന്‍സി ഗ്രാന്റ് (40,000 രൂപ) എന്നിവ ലഭിക്കും.

ആറ്റമിക് എനര്‍ജി വകുപ്പിനുകീഴിലുള്ള മുംബൈ ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരിക്കും പിഎച്ച്.ഡി. ബിരുദം നല്‍കുന്നത്.

Content Highlights: applications invited for doctoral programme