ബെംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്), സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന മൂന്നുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. സോഷ്യല്‍വര്‍ക്ക് ഇന്‍ കമ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് 10 വരെയും സോഷ്യല്‍വര്‍ക്ക് പ്രാക്ടീസ് ഇന്‍ സൈക്യാട്രിക് ഡിസെബിലിറ്റി മാനേജ്‌മെന്റ്പ്രോഗ്രാമിലേക്ക് 12 വരെയും അപേക്ഷിക്കാം. ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ ആന്‍ഡ് സോഷ്യല്‍വര്‍ക്ക് പ്രാക്ടീസ് ഇന്‍ ട്രോമാകെയര്‍ പ്രോഗ്രാമിലേക്ക് 15 വരെയും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.nimhans.ac.in

Content Highlights: applications invited for certificate programmes in NIMHANS