മുംബൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാമുകളും യോഗ്യതയും:

മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (2 വര്‍ഷം)

 മെഡിസിന്‍, ആയുഷ്, ഡെന്റിസ്ട്രി, വെറ്ററിനറി സയന്‍സസ്, അലൈഡ് ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ്, ലൈഫ് സയന്‍സസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഡെമോഗ്രഫി, പോപ്പുലേഷന്‍ സ്റ്റഡീസ്, ന്യൂട്രീഷന്‍, സോഷ്യോളജി, സൈക്കോളജി, ആന്ത്രോപ്പോളജി, സോഷ്യല്‍ വര്‍ക്ക് എന്നിവയിലൊന്നില്‍ ബിരുദം. പ്ലസ്ടു തലത്തില്‍ സയന്‍സ് പഠിച്ചിരിക്കണം.

പി.ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്

 (ഒരുവര്‍ഷം): ബാച്ചിലര്‍, മെഡിക്കല്‍, നഴ്‌സിങ് (ബാച്ചിലര്‍/പോസ്റ്റ് ബേസിക്) ബിരുദം ഉള്ളവര്‍, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ള ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി യോഗ്യതയുള്ളവര്‍/അലൈഡ് ഹെല്‍ത്ത് കോഴ്‌സ് മേഖലയില്‍ നിന്നുള്ള പാരാമെഡിക്കല്‍ ബിരുദക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

രണ്ടു പ്രോഗ്രാമുകള്‍ക്കും അപേക്ഷകര്‍ കുറഞ്ഞത് 21 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം.

മറ്റു പ്രോഗ്രാമുകള്‍:

  1. പി.ജി. ഡിപ്ലോമ ഇന്‍ കമ്യൂണിറ്റി ഹെല്‍ത്ത് കെയര്‍
  2. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് പ്രമോഷന്‍ എജ്യുക്കേഷന്‍
  3. സാനിറ്ററി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
  4. ഡയബറ്റിസ് എജ്യുക്കേറ്റര്‍
  5. ഹോം ഹെല്‍ത്ത് എയ്ഡ്
  6. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് 
  7. ഫസ്റ്റ് റെസ്‌പോണ്‍ഡര്‍.

ഓരോന്നിനുംവേണ്ട വിദ്യാഭ്യാസയോഗ്യത www.fwtrc.gov.in ലെ അഡ്മിഷന്‍ ലിങ്കിലുണ്ട്.

ഓണ്‍ലൈന്‍/ഓഫ് ലൈന്‍ ആയി മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. ഓഫ് ലൈന്‍ അപേക്ഷാഫോറം സൈറ്റിലെ അഡ്മിഷന്‍ ലിങ്കില്‍നിന്ന് ഡൗണ്‍ലോഡു ചെയ്‌തെടുക്കാം. ഓഫ് ലൈന്‍ അപേക്ഷകരുടെ പൂരിപ്പിച്ച അപേക്ഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31.

Content Highlights: Applications are invited for various programs in Public Health Training and Research