തൃശ്ശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ നാടക പഠന വകുപ്പായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നാടക, സംഗീത ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്സ്, എം.എ. മ്യൂസിക് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

ബിരുദമാണ് യോഗ്യത. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

അവസാന തീയതി മേയ് 10. വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2385352, 9496930742. അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ്: www.cuonline.ac.in

 Content Highlights: Applications are invited for postgraduate courses at the School of Drama