ന്യൂഡല്‍ഹി, കൊല്‍ക്കത്ത കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐ.ഐ.എഫ്.ടി.) മാസ്റ്റേഴ്‌സ്, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലെ ഈ സ്വയംഭരണ സ്ഥാപനത്തില്‍, ട്രേഡ് ആന്‍ഡ് ഫിനാന്‍സ് സ്‌പെഷ്യലൈസേഷനോടെയാണ് രണ്ട് കാമ്പസുകളിലും എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാം നടത്തുന്നത്.

അപേക്ഷാര്‍ഥിക്ക് ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം) ബിരുദം വേണം. ഹയര്‍ സെക്കന്‍ഡറി തലത്തില്‍/ഉയര്‍ന്ന തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.

പ്രവേശന പരീക്ഷയുണ്ട്. ബേസിക് മാത്തമാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, മൈക്രോ ഇക്കണോമിക്‌സ്, മാക്രോ ഇക്കണോമിക്‌സ്, ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ്, പബ്ലിക് ഫൈനാന്‍സ് മേഖലകളിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.

പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് 55 ശതമാനം മാര്‍ക്ക് (പട്ടിക/ഒ.ബി.സി./ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം)/ തത്തുല്യ ഗ്രേഡ് ഉള്ള ഇക്കണോമിക്‌സിലെ മാസ്റ്റേഴ്‌സ് ബിരുദം വേണം. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പ്രവേശനപരീക്ഷയാണ്.

മൈക്രോ ഇക്കണോമിക്‌സ്, മാക്രോ ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോ?െമട്രിക്‌സ് ആന്‍ഡ് മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഉണ്ടാകും. രണ്ടാം ഘട്ടം അഭിമുഖമാണ്.

യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും ബന്ധപ്പെട്ട പ്രോഗ്രാമിന് അപേക്ഷിക്കാം. അപേക്ഷ www.iift.edu വഴി ജൂലായ് ഒന്‍പതുവരെ നല്‍കാം.

Content Highlights: application invited for foriegn trade institute