ന്യൂഡല്‍ഹി: അലഹബാദ് യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.aupravesh2020.com വഴി രജിസ്റ്റര്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. 

മാതാപിതാക്കളുടെ പേര്, റോള്‍ നമ്പര്‍, വിഭാഗം, പരീക്ഷയുടെ പേര്, രജിസ്‌ട്രേഷന്‍ ഐ.ഡി, ഓരോ വിഷയത്തിലും നേടിയ മാര്‍ക്ക്, ആകെ നേടിയ മാര്‍ക്ക് എന്നീ വിവരങ്ങളാകും വെബ്‌സൈറ്റിലുണ്ടാകുക. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കൗണ്‍സിലിങ്ങിനായി വിളിപ്പിക്കും. 

ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ ഫലം ഒക്ടോബര്‍ 28-നകം പ്രസിദ്ധീകരിക്കും. കോളേജിലെ വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള കട്ട്ഓഫ് മാര്‍ക്ക് ഒക്ടോബര്‍ 30-നകം പ്രസിദ്ധീകരിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. 

Content Highlights: Allahabad University Result 2020 Declared Know How To Download Scorecard