എം.ബി.ബി എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സപ്ലിമെന്ററി പരീക്ഷ മാറ്റി വെച്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. മെയ് മാസത്തിലേക്കാണ് പരീക്ഷകള്‍ മാറ്റി വെച്ചിരിക്കുന്നത്. കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

ക്ലിനിക്കല്‍ പേപ്പേഴ്‌സ്, വൈവ, പ്രാക്ടിക്കല്‍, തിയറി എന്നീ പരീക്ഷകളും മാറ്റിവെച്ചു. തിയതികള്‍ പിന്നീട് അറിയിക്കും

പുതുക്കിയ പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aiimsexams.ac.in.എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

Content Highlights: AIIMS Postpones Supplementary Exams