വിദൂരപഠനരീതിയിൽ നടത്തുന്ന ''ഡിപ്ലോമ ഇൻ ടെക്നോളജി മാനേജ്മെന്റ് ഇൻ അഗ്രിക്കൾച്ചർ'' പ്രോഗ്രാം പ്രവേശനത്തിന് ഹൈദരാബാദ് ഐ.സി.എ.ആർ.-നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് മാനേജ്മെന്റ് (എൻ.എ.എ.ആർ.എം.) അപേക്ഷ ക്ഷണിച്ചു.

ഹൈദരാബാദ് സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് വെർച്വൽ ലേണിങ്ങുമായി സഹകരിച്ചു നടത്തുന്ന പ്രോഗ്രാമിന്റെ ദൈർഘ്യം രണ്ടു സെമസ്റ്ററാണ്.

അഗ്രിക്കൾച്ചറൽ സയൻസസ്, സോഷ്യൽ സയൻസസ്, ഫിസിക്കൽ സയൻസസ്, മാനേജ്മെന്റ്, ലൈഫ് സയൻസസ്, എൻജിനിയറിങ്, ലോ എന്നിവയിലൊന്നിൽ ബിരുദമോ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ബിരുദധാരികളെങ്കിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയംകൂടി വേണം.

അപേക്ഷ https://naarm.org.in വഴി നൽകാം. അവസാനതീയതി: മാർച്ച് 15.

Content Highlights: Agriculture technology Management diploma in NAARM