അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ന്യൂഡല്‍ഹി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസ് (എ.ആര്‍.എസ്.), സീനിയര്‍ ടെക്‌നിക്കല്‍സ് ഓഫീസര്‍ (എസ്.ടി.ഒ.) എന്നീ പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 21 മുതല്‍ 27 വരെയാണ് പരീക്ഷ. എ.ആര്‍.എസ്. മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 19-ന് നടക്കും.

നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്
കാര്‍ഷിക സര്‍വകലാശാലകളിലേക്ക് ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള യോഗ്യതാപരീക്ഷ. ബന്ധപ്പെട്ട വിഷയത്തില്‍ സെപ്റ്റംബര്‍ 19-നകം നേടിയ ബിരുദാനന്തരബിരുദമാണ് യോഗ്യത. പരീക്ഷ: ഓരോ മാര്‍ക്ക് വീതമുള്ള 150 ചോദ്യങ്ങള്‍. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.

അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസ്
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചില്‍ അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റായി നിയമനം ലഭിക്കുന്നതിന്. ബന്ധപ്പെട്ട വിഷയത്തില്‍ സെപ്റ്റംബര്‍ 19-നകം നേടിയ ബിരുദാനന്തരബിരുദമാണ് യോഗ്യത.

പരീക്ഷ: പ്രാഥമികപരീക്ഷ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലാകും. നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും. ഇതില്‍ വിജയിക്കുന്നവരെയായിരിക്കും മെയിന്‍ പരീക്ഷയ്ക്ക് ക്ഷണിക്കുക. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യവും പരമാവധി 240 മാര്‍ക്കുമുള്ള വിവരണാത്മകപരീക്ഷയായിരിക്കുമിത്.

സീനിയര്‍ ടെക്‌നിക്കല്‍സ് ഓഫീസര്‍

ഐ.സി.എ.ആര്‍. ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കും മറ്റ് ഗവേഷണസ്ഥാപനങ്ങളിലേക്കും സീനിയര്‍ ടെക്‌നിക്കല്‍സ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ബന്ധപ്പെട്ടവിഷയത്തില്‍ സെപ്റ്റംബര്‍ 19-നകം നേടിയ ബിരുദാനന്തരബിരുദമാണ് യോഗ്യത. പരീക്ഷ: 150 ചോദ്യങ്ങള്‍ അടങ്ങുന്ന രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷ.

അപേക്ഷ: www.asrb.org.in വഴി ഏപ്രില്‍ 25 വരെ നല്‍കാം.

Content Highlights: Agricultural Scientists Recruitment Board