നോര്‍ക്ക റൂട്ട്‌സിന്റെ 75 ശതമാനം സ്‌കോളര്‍ഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതികവിദ്യാ കോഴ്‌സുകളായ റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍ (ആര്‍ .പി.എ) ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍, ഡാറ്റാ സയന്‍സ് & അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് , എസ്റ്റെന്‍ഡഡ് റിയാലിറ്റി എന്നിവയുടെ പ്രവേശനത്തിന് അപേക്ഷിക്കാം. 350 മുതല്‍ 400 മണിക്കൂര്‍ വരെ ഓണ്‍ലൈനായാണ് ക്ലാസ് നടത്തുന്നത്.
യോഗ്യത: ബിരുദം. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഒക്ടോബര്‍ 15 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും അഡ്മിഷന്‍. ഉയര്‍ന്ന പ്രായ പരിധി 45 വയസ്സ്.
ഐ.സി.ടി അക്കാദമി ഓഫ് കേരളയാണ് പരിശീലനം നല്കുന്നത്. വിവിധ കോഴ്‌സുകള്‍ക്ക് 17,900 മുതല്‍ 24,300 രൂപ വരെയാണ് ഫീസ്. ഇതില്‍ 75 ശതമാനം തുക നോര്‍ക്ക സ്‌കോളര്‍ഷിപ്പ് അനുവദിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടി.സി.എസ് അയോണ്‍ ഇന്റേണ്‍ഷിപ് ലഭിക്കും. ക്‌ളാസ് ഒക്ടോബര്‍ 27-ന് ആരംഭിക്കും. ഒക്ടോബര്‍ അഞ്ച് വരെ www.ictkerala.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ 0471-2700811/12/13, 8078102119 എന്നീ നമ്പറുകളില്‍ ലഭിക്കും.
Content Highlights: Advanced Technological Courses with Norka Scholarship at ICT Kerala; apply by 5 October