ക്ഷദ്വീപ് കവരത്തിയിലുള്ള ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ നാലുവര്‍ഷ ബി.എസ്‌സി. നഴ്‌സിങ് പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.

സയന്‍സ് സ്ട്രീമില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് മൂന്നിനുംകൂടി 45 ശതമാനം മാര്‍ക്ക് (പട്ടിക/ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 40 ശതമാനം) വാങ്ങി പ്ലസ്ടു ജയിച്ചിരിക്കണം. സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് എന്നിവവഴി പ്ലസ്ടു ജയിച്ചവര്‍ക്കും വ്യവസ്ഥകള്‍ക്കുവിധേയമായി അപേക്ഷിക്കാം.

അപേക്ഷ jipsaan.com/ വഴി 18 വരെ നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും കോളേജ് പ്രിന്‍സിപ്പലിന് അയച്ചുകൊടുക്കണം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓഫ്‌ലൈന്‍ പ്രവേശനപരീക്ഷ 20ന് രാവിലെ 11മുതല്‍ ഒന്നുവരെ കവരത്തി, എറണാകുളം, മംഗലാപുരം എന്നിവിടങ്ങളില്‍ നടത്തും.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, ആപ്റ്റിറ്റിയൂഡ് ഫോര്‍ നഴ്‌സിങ് എന്നിവയില്‍നിന്ന് 20 വീതം (മൊത്തം 100) ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും.

മൊത്തമുള്ള 30 സീറ്റില്‍ 10 ശതമാനം സീറ്റ് ആണ്‍കുട്ടികള്‍ക്കാണ്. പ്രവേശനത്തില്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് മുന്‍ഗണനയുണ്ട്. വാര്‍ഷിക ട്യൂഷന്‍ ഫീസ് 1000 രൂപ.