സിനിമ, ടെലിവിഷന്‍ മേഖലകളിലെ പി.ജി. ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കൊല്‍ക്കത്തയിലെ സത്യജിത്‌റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി അപേക്ഷ ക്ഷണിച്ചു. മൂന്ന്/രണ്ട് വര്‍ഷ പി.ജി. ഡിപ്ലോമ, ഒരുവര്‍ഷ പി.ജി. സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെയാണ് പ്രോഗ്രാമുകള്‍.

ഗ്രൂപ്പ് എ: പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍; ആനിമേഷന്‍ സിനിമ, ആര്‍ട്ട് ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍, സ്‌ക്രീന്‍ ആക്ടിങ്, സ്‌ക്രീന്‍ റൈറ്റിങ് (ഫിലിം ടി.വി. ആന്‍ഡ് വെബ് സീരീസ്), ഇലക്‌ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ (ഇ.ഡി.എം.) മാനേജ്‌മെന്റ്

ഗ്രൂപ്പ് ബി: ഡയറക്ഷന്‍ ആന്‍ഡ് സ്‌ക്രീന്‍പ്ലേ റൈറ്റിങ്; സിനിമറ്റോഗ്രഫി; എഡിറ്റിങ്; സൗണ്ട് റെക്കോഡിങ് ആന്‍ഡ് ഡിസൈന്‍

ഗ്രൂപ്പ് സി: ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡ്യൂസിങ് ഫോര്‍ ഇ.ഡി.എം./ഡയറക്ഷന്‍, സിനിമറ്റോഗ്രഫി ഫോര്‍ ഇ.ഡി.എം./ഇലക്‌ട്രോണിക് സിനിമറ്റോഗ്രഫി, എഡിറ്റിങ് ഫോര്‍ ഇ.ഡി.എം./വീഡിയോ എഡിറ്റിങ്, സൗണ്ട് ഫോര്‍ ഇ.ഡി.എം./സൗണ്ട് റെക്കോഡിങ് ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനിയറിങ്, റൈറ്റിങ് ഫോര്‍ ഇ.ഡി.എം.

ഓരോ പ്രോഗ്രാമും ലഭ്യമായ സ്ഥാപനം, ദൈര്‍ഘ്യം, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയ വിവരങ്ങള്‍ applyjet2021.in/ ലെ ജറ്റ് 2021 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭിക്കും.

യോഗ്യത: ആര്‍ട്ട് ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രവേശനത്തിന് അപ്ലൈഡ് ആര്‍ട്‌സ്, ആര്‍ക്കിട്ടെക്ചര്‍, പെയിന്റിങ്, സ്‌കള്‍പ്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍, ഫൈന്‍ ആര്‍ട്‌സിലെ ബന്ധപ്പെട്ട മേഖലകള്‍ എന്നിവയിലൊന്നില്‍ ബിരുദം.

മറ്റു കോഴ്‌സുകള്‍ക്ക്, ഏതെങ്കിലും വിഷയത്തില്‍ ബിരുദം.

പ്രവേശനത്തിനായി ഡിസംബര്‍ 18, 19 തീയതികളിലായി നടത്തുന്ന, ജോയന്റ് എന്‍ട്രന്‍സ് ടെസ്റ്റ് (ജറ്റ്) 2021 ഉണ്ടാകും.

തിരുവനന്തപുരവും പരീക്ഷാകേന്ദ്രമാണ്. അപേക്ഷ applyjet2021.in വഴി ഡിസംബര്‍ രണ്ടുവരെ നല്‍കാം. ഒരാള്‍ക്ക് ഓരോ ഗ്രൂപ്പില്‍നിന്നും ഒരു സ്‌പെഷ്യലൈസേഷന് അപേക്ഷിക്കാം.

Content Highlights: Admissions in Film and Television Institutes 2021