ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്) ചെന്നൈ (താരാമണി) കേന്ദ്രം നടത്തുന്ന ഫുള്‍ ടൈം അണ്ടര്‍ ഗ്രാജ്വേറ്റ് (യു.ജി.), പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി.) ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള യു.ജി. 'ഫാഷന്‍ ഫിറ്റ് ആന്‍ഡ് സ്‌റ്റൈല്‍' ഡിപ്ലോമ പ്രോഗ്രാമിലേക്ക് ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു ജയിച്ചവര്‍, പത്താംക്ലാസ് കഴിഞ്ഞുള്ള ഫുള്‍ ടൈം ഡിപ്ലോമ ജയിച്ചവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള മൂന്ന് പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ ലഭ്യമാണ് അപ്പാരല്‍ പ്രൊഡക്ഷന്‍ ആന്‍ഡ് മര്‍ക്കന്റയിസിങ്, ഒമ്‌നി ചാനല്‍ റിട്ടെയിലിങ് ആന്‍ഡ് ഇകൊമേഴ്‌സ് മാനേജ്‌മെന്റ്, ഫാഷന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ്.

പി.ജി. ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ബിരുദധാരികള്‍ക്കും പ്ലസ്ടു കഴിഞ്ഞുള്ള ഫുള്‍ടൈം ഡിപ്ലോമ നേടിയവര്‍ക്കും അപേക്ഷിക്കാം. രണ്ടുമുതല്‍ മൂന്നുവര്‍ഷംവരെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് പി.ജി. ഡിപ്ലോമ പ്രവേശനത്തില്‍ മുന്‍ഗണനയുണ്ട്.

അപേക്ഷ ഒക്ടോബര്‍ മൂന്നുവരെ നല്‍കാം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം https://www.nift.ac.in/

Content Highlights: Admissions chennai NIFT